ന്യൂഡൽഹി: E25 പെട്രോൾ ഉടൻ നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ. ഉയർന്ന അളവിൽ എഥനോൾ കലർത്തുന്ന ഇന്ധനം നടപ്പാക്കുന്നത് വിശദമായ ശാസ്ത്രീയ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. പി.പി. സുനീർ എംപിയുടെ ചോദ്യത്തിന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
E20 പെട്രോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും കാർബൺ പുറന്തള്ളൽ ഏകദേശം 30 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്നും കേന്ദ്രം ആവർത്തിച്ചു. പഴയ മോഡൽ വാഹനങ്ങളിലും E20 ഉപയോഗിക്കുന്നത് എഞ്ചിൻ തകരാറിനോ അമിത തേയ്മാനത്തിനോ കാരണമാകില്ലെന്നും വ്യക്തമാക്കി. ഇത്തരം വാഹനങ്ങളിൽ മൈലേജ് കുറയുന്നത് 3 മുതൽ 5 ശതമാനം വരെയായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നഗരങ്ങളിൽ E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് മികച്ച ആക്സിലറേഷനും സുഗമമായ യാത്രയും ലഭിക്കുമെന്നും സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കി.
20 ശതമാനം എഥനോൾ കലർന്ന പെട്രോളാണ് E20. കരിമ്പ്, ചോളം, ബാർലി എന്നിവയുടെ കാർഷികാവശിഷ്ടങ്ങളിൽ നിന്ന് വാറ്റിയെടുക്കുന്ന ആൽക്കഹോളാണ് എഥനോൾ. എഥനോൾ ബ്ലെൻഡഡ് പെട്രോൾ പദ്ധതിയുടെ ഭാഗമായാണ് E20 രാജ്യവ്യാപകമായി നടപ്പാക്കുന്നത്. ഭാവിയിലെ ഇന്ധനം 100 ശതമാനം ബയോ-എഥനോൾ ആയിരിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേന്ദ്രം പദ്ധതിയുമായി മുന്നോട്ട് പോകുന്നത്.

Comments