തിരുവനന്തപുരം: സംഘപരിവാര്‍ നിരീക്ഷകന്‍ ടി ജി മോഹന്‍ദാസിന്റെ കേസില്‍ പോലീസിനെ എടുത്തു കുടഞ്ഞ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതി. നിയമപരമായ നടപടിക്രമങ്ങളും സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കാറ്റില്‍പ്പറത്തിയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് കോടതി നിരീക്ഷിച്ചു.
ഏഴ് വര്‍ഷത്തില്‍ താഴെ തടവുശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ പ്രതിക്ക് മുന്‍കൂട്ടി നോട്ടീസ് അയക്കണമെന്ന സുപ്രീം കോടതി ഉത്തരവുകള്‍ അവഗണിക്കപ്പെട്ടു. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി നിയമവിരുദ്ധമാണ്. പ്രതിയുടെ വസതിയില്‍ പരിശോധന നടത്തി ആവശ്യമായ തെളിവുകള്‍ പൊലീസ് നേരത്തെ തന്നെ ശേഖരിച്ചിരുന്നു. അതിനാല്‍ ഇനി ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം തള്ളിക്കളയുകയാണ് കോടതി ചെയ്തത്.
കേസിന് ആസ്പദമായ പരാമര്‍ശങ്ങള്‍ നേരിട്ട് ബാധിക്കാത്ത വ്യക്തി നല്‍കിയ പരാതിയിലാണ് പൊലീസ് ധൃതിപിടിച്ച് നടപടിയെടുത്തത്. എന്നാല്‍, ഇതേ വിഷയത്തില്‍ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ പരാതികള്‍ പൊലീസ് അന്വേഷിച്ചതുമില്ല. ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രതിക്ക് പൂര്‍ണ്ണമായ നിരോധനമില്ല. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് സംഘപരിവാര്‍ സഹയാത്രികന്‍ ടിജി മോഹന്‍ദാസിന് എതിരേ പോലീസ് കേസെടുത്തത്. എസ്ഡിപിഐ നേതാവിന്റെ പരാതിയില്‍ കേസെടുത്തതും വീഴ്ചയെന്നാണ് കോടതി നിരീക്ഷണം. ടിജി മോഹന്‍ദാസിന്റെ ആക്ഷേപങ്ങള്‍ ബാധിക്കാത്തയാളുടെ പരാതിയിലാണ് കേസെടുത്തത്. വനിതാ സാമൂഹ്യ പ്രവര്‍ത്തകരുടെ പരാതി പൊലീസ് അവഗണിച്ചെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും കോടതി തള്ളി. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്ന പൊലീസ് വാദവും കോടതി അംഗീകരിച്ചിട്ടില്ല. സുപ്രിംകോടതിയുടെ വിധിക്ക് നേരെ കണ്ണടയ്ക്കാനാവില്ലെന്നും നിയമത്തില്‍ നിന്ന് വ്യതിചലിച്ച് പ്രതിയെ പൊലീസിന് കസ്റ്റഡില്‍ വെക്കാനാവില്ലെന്നുമാണ് കോടതി നിരീക്ഷണം. എല്ലാ തെളിവുകളും പൊലീസ് ശേഖരിച്ചു. പ്രതിയുടെ വീട്ടില്‍ സെര്‍ച്ച് നടത്തി തെളിവുകള്‍ ശേഖരിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രതി തെളിവ് നശിപ്പിക്കുമെന്ന് പൊലീസിന് ബോധ്യപ്പെടുത്താനായില്ലെന്നതാണ് പൊലീസിന്റെ മറ്റൊരു വീഴ്ചയായി കോടതി വ്യക്തമാക്കുന്നത്. പ്രതി ഒളിവില്‍ പോകുമെന്ന സാഹചര്യവും പൊലീസിന് ബോധ്യപ്പെടുത്താനായില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൊച്ചിയിലെ വീട്ടില്‍ നിന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

Comments