മുംബൈ: ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക ലക്ഷ്യമിട്ട് രാജ്യവ്യാപക പ്രചാരണത്തിന് തുടക്കമിട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഗ്രാമീണ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ അവഗണനയ്ക്കെതിരെയാണ് ഈ കാമ്പയിൻ. ആഗസ്റ്റ് 15-ന് ആരംഭിക്കുന്ന കാമ്പയിനിൽ സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൗരന്മാരും രക്ഷിതാക്കളും ഗ്രാമത്തലവന്മാരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സിജെപി ആഹ്വാനം ചെയ്തു.
മഹാരാഷ്ട്രയിലെ ഹിംഗോലിയിലുള്ള തന്റെ ഗ്രാമത്തിൽ നിന്നായിരിക്കും ഈ സംരംഭത്തിന് തുടക്കമിടുകയെന്നും, ഗ്രാമത്തലവനെ കണ്ട് സ്കൂളുകൾ മെച്ചപ്പെടുത്താൻ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും ദിപ്കെ വ്യക്തമാക്കി."വരുന്ന ആഗസ്റ്റ് 15 നമ്മുടെ 80-മത് സ്വാതന്ത്ര്യദിനമാണ്. എന്നാൽ, കഴിഞ്ഞ 80 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് നമ്മുടെ ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളാണ്," തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോയിൽ ദിപ്കെ പറഞ്ഞു.നമ്മൾ പുതിയ പാർലമെന്റും പുതിയ പിഎം ഹൗസും നിർമ്മിച്ചു. എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്കൂളുകൾ നിർമ്മിക്കാൻ നമുക്ക് സാധിക്കാത്തത്? കർഷകരുടെയും തൊഴിലാളികളുടെയും മക്കളെ നമ്മൾ നമ്മുടെ രാജ്യത്തിന്റെ ഭാവിയായി കാണുന്നില്ലേയെന്നും ദിപ്കെ ചോദിച്ചു.
ഗ്രാമങ്ങളിലെ കുട്ടികൾ സ്കൂളുകളിൽ എത്താനും കുടിവെള്ളം, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാനും ഇനിയും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും, പ്രത്യേകിച്ച് പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹം എടുത്തുപറഞ്ഞു.
കാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള സർപഞ്ചുകൾ (ഗ്രാമത്തലവന്മാർ) അതത് ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല ഏറ്റെടുക്കണമെന്ന് സിജെപി അഭ്യർത്ഥിച്ചു. സ്കൂളുകൾ നവീകരിക്കുന്ന ഗ്രാമത്തലവന്മാരെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി അഭിനന്ദിക്കുകയും, അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന രീതിയിൽ 'സർപഞ്ച് ചലഞ്ച്' എന്ന പേരിൽ പദ്ധതി നടപ്പിലാക്കുമെന്നും സംഘടന അറിയിച്ചു.
കൂടാതെ, സർക്കാർ സ്കൂളുകളിൽ പൗരന്മാരുടെ നേതൃത്വത്തിലുള്ള സോഷ്യൽ ഓഡിറ്റിംഗിനും സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. വൈദ്യുതി, ശുദ്ധമായ കുടിവെള്ളം, ശുചിമുറികൾ, ഉച്ചഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാൻ രക്ഷിതാക്കളോട് സംഘടന അഭ്യർത്ഥിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെങ്കിൽ വീഡിയോകൾ റെക്കോർഡ് ചെയ്ത് അയക്കാനും പൗരന്മാർക്കായി പ്രിന്റ് ചെയ്യാവുന്ന ഓഡിറ്റ് ഫോം നൽകുമെന്നും സംഘടന വ്യക്തമാക്കി.

Comments