കോഴിക്കോട് : മൊബൈല്‍ഫോണ്‍ അമിത ഉപയോഗം വീട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്ലസ് ടൂ വിദ്യാര്‍ത്ഥി കാശിക്ക് പോകുന്നെന്ന് കത്തെഴുതിവെച്ച് വീടുവിട്ടു. കോഴിക്കോട് ശിവസൂര്യ എന്ന 17 കാരനെയാണ് കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായത്. കാശിയിലേക്കുള്ള ട്രെയിനുകളും വാഹനങ്ങളും ഉള്‍പ്പെടെ കുട്ടിക്ക് വേണ്ടിയുള്ള വ്യാപക തെരച്ചിലിലാണ് പോലീസ്.
ചൊക്ലിയിലെ പോലീസാണ് അന്വേഷണം നടത്തുന്നത്. മൊബൈല്‍ ഗെയിം അഡിക്ഷനെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് പുറകില്‍ ശിവസൂര്യയെ വീട്ടുകാര്‍ വഴക്കുപറയുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ച ഫോണ്‍ നല്‍കാതെയുമിരുന്നു. ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് കാണാതാകുകയായിരുന്നു. കോഴിക്കോടുള്ള ബന്ധുവീട്ടില്‍ പോയിരിക്കാമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. എന്നാല്‍ ഒരു മണിക്കൂറുകൊണ്ട് എത്താവുന്ന വീട്ടില്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും എത്താതെ വന്നതോടെ കുടുംബം പോലീസില്‍ കാണ്മാനില്ലെന്ന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ കത്ത് കണ്ടെത്തി.
കാശിക്ക് പോകുന്നെന്നായിരുന്നു കുറിപ്പ്. കാശിയില്‍ േപാകുകയാണ്. ഇനിയുള്ള ജീവിതം അവിടെയാണെന്നും അവിടെ ദൈവത്തോട് ലയിക്കുമെന്നാണ് കുറിപ്പിലുള്ളത്. അതേസമയം ശിവസൂര്യയെക്കുറിച്ച് പോലീസ് കാശിയില്‍ അടക്കം പരിശോധന നടത്തിക്കഴിഞ്ഞു. കാശിയിലേക്കുള്ള ബസിലും ട്രെയിനിലുമെല്ലാം പരിശോധന നടത്തിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

Comments