തിരുവനന്തപുരം: ഏഴ് വയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ. ബാലരാമപുരം സ്വദേശി, ഓട്ടോ ഡ്രൈവറുമായ സുധീർ (46), രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡമോൾ (34) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസമായി കുട്ടി സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് കുട്ടി നേരിട്ടിരുന്ന ദുരിതം പുറത്തറിയുന്നത്. വീട്ടിലെത്തിയ അധ്യാപകർ കുട്ടിയെ മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം ചൈൽഡ് ലൈൻ അധികൃതരെ അറിയിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ സ്ഥലത്തെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടർന്ന് വലിയതുറ പൊലീസ് സ്റ്റേഷൻ അധികൃതരെയും വിവരം അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ മർദിച്ചതിന്റെയും നുള്ളിയതിന്റെയും പാടുകൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
കുട്ടിയെ ഉപദ്രവിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇരുവർക്കുമെതിരെ വലിയതുറ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Comments