തിരുവനന്തപുരം: പ്ലസ് ടു ഓണപ്പരീക്ഷയുടെ ടൈംടേബിളിൽ മാറ്റം വരുത്തി. ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ബയോളജി പരീക്ഷയും ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസി പരീക്ഷയുമാണ് മാറ്റിയത്. ഇരു പരീക്ഷകളും ഓഗസ്റ്റ് 14ന് രാവിലെ നടത്താനാണ് തീരുമാനം.
കനത്ത മഴയും പ്രളയസാഹചര്യവും കണക്കിലെടുത്ത് ഓണപ്പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നില്ല. നേരത്തെ നിശ്ചയിച്ച പ്രകാരം ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഓഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികൾക്ക് ശേഷം സ്കൂളുകൾ അടയ്ക്കും.
പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം അവധി പ്രഖ്യാപിക്കുകയാണെങ്കിൽ, അന്നത്തെ പരീക്ഷ ഓണാവധിക്ക് ശേഷം നടത്തും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31നാണ് സ്കൂളുകൾ തുറക്കുന്നത്.
നിലവിലെ അക്കാദമിക് കലണ്ടർ പ്രകാരം നിരവധി ദിവസത്തെ അവധിക്ക് പുറമേ ഓണപ്പരീക്ഷകളും മാറ്റിവയ്ക്കുന്നത് അധ്യയനക്രമത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്താൻ തീരുമാനിച്ചത്

Comments