മഴക്കാലത്ത് തലവേദന ഉണ്ടാകുന്നത് സാധാരണമാണ്. അന്തരീക്ഷത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളോട് തലച്ചോറ് പ്രതികരിക്കുന്നത് കൊണ്ടാണ് മഴക്കാലത്ത് തലവേദന കൂടുന്നത്. ഈര്‍പ്പം (Humidity), താപനില, അന്തരീക്ഷ മര്‍ദ്ദം (Barometric pressure) എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മൈഗ്രേന്‍ വരാന്‍ സാധ്യതയുള്ളവരില്‍ തലവേദന ഉണ്ടാക്കുന്നു. ഉറക്കക്രമം തെറ്റുന്നത്, കൂടുതല്‍ സമയം വീടിനുള്ളില്‍ ചെലവഴിക്കുന്നത്, വ്യായാമം കുറയുന്നത്, ദാഹം തോന്നാത്തതിനാല്‍ വെള്ളം കുടിക്കുന്നത് കുറയുന്നത്, സ്‌ക്രീന്‍ സമയം (Screen time) കൂടുന്നത് എന്നിവ തലവേദന വരാനുള്ള സാധ്യത കൂട്ടുന്നു.
തലവേദനയും മൈഗ്രേനും (Migraine) തമ്മിലുള്ള വ്യത്യാസം
പലരും സൈനസ് തലവേദനയാണെന്ന് തെറ്റിദ്ധരിക്കുന്നത് പലപ്പോഴും മൈഗ്രേന്‍ ആയിരിക്കും.
സൈനസ് തലവേദന: സൈനസ് അണുബാധയുമായി ബന്ധപ്പെട്ടാണ് ഇത് ഉണ്ടാകുന്നത്. പനി, മൂക്കടപ്പ്, കട്ടിയുള്ള മൂക്കൊഴുപ്പ്, കവിളുകളിലോ നെറ്റിയിലോ അനുഭവപ്പെടുന്ന വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. അണുബാധ മാറുമ്പോള്‍ തലവേദനയും ശമിക്കും.
മൈഗ്രേന്‍: കണ്ണിനും നെറ്റിക്കും ചുറ്റും വേദന അനുഭവപ്പെടാം. കൂടാതെ ഛര്‍ദ്ദില്‍, വെളിച്ചത്തോടും ശബ്ദത്തോടുമുള്ള അസഹിഷ്ണുത, അനങ്ങുമ്പോള്‍ വേദന കൂടുക എന്നിവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ മൂക്കടപ്പും കണ്ണില്‍ നിന്ന് വെള്ളം വരുന്നതും മൈഗ്രേന്റെ ഭാഗമായി കാണാറുണ്ട്.
മഴക്കാല തലവേദന തടയാനുള്ള ലളിതമായ വഴികള്‍
കൃത്യമായ ഉറക്കക്രമം: ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക.
ഭക്ഷണം ഒഴിവാക്കരുത്: പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ കൃത്യസമയത്ത് കഴിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക: ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തുടരുക.
സ്‌ക്രീന്‍ ഇടവേളകള്‍: തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുന്നത് ഒഴിവാക്കാന്‍ ഇടവേളകള്‍ എടുക്കുക.
വ്യായാമം ചെയ്യുക: മഴയായതിനാല്‍ പുറത്തുപോകാന്‍ കഴിഞ്ഞില്ലെങ്കിലും വീടിനുള്ളില്‍ ചെറിയ വ്യായാമങ്ങളോ സ്‌ട്രെച്ചിംഗോ ചെയ്യുക.
തലവേദന ഡയറി സൂക്ഷിക്കുക: തലവേദന ഉണ്ടാകുമ്പോള്‍ അന്നത്തെ ഭക്ഷണം, ഉറക്കം, അന്തരീക്ഷ സ്ഥിതി എന്നിവ കുറിച്ചുവെക്കുക. ഇത് തലവേദനയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ (Triggers) കണ്ടെത്താന്‍ സഹായിക്കും.
വേദനസംഹാരികള്‍ (Painkillers) ഉപയോഗിക്കാമോ?
വേദനസംഹാരികളെ സ്ഥിരമായി ആശ്രയിക്കുന്നത് അപകടകരമാണ്. വല്ലപ്പോഴും കഴിക്കുന്നത് കുഴപ്പമില്ലെങ്കിലും, വേദന വരുമ്പോഴെല്ലാം മരുന്ന് കഴിക്കുന്നത് തലവേദന കൂട്ടാനേ സഹായിക്കൂ. അമിതമായ മരുന്ന് ഉപയോഗം 'മെഡിക്കേഷന്‍-ഓവര്‍യൂസ് ഹെഡ്എക്ക്' (Medication-Overuse Headache) എന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
എപ്പോഴാണ് ഉടന്‍ വൈദ്യസഹായം തേടേണ്ടത്?
മിക്ക തലവേദനകളും അപകടകരമല്ല. എന്നാല്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്:
* മുന്‍പൊന്നും അനുഭവപ്പെടാത്ത വിധത്തില്‍ പെട്ടെന്നുണ്ടാകുന്ന കഠിനമായ തലവേദന
* ശരീരതളര്‍ച്ച, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം
* അപസ്മാരം (Seizures) അല്ലെങ്കില്‍ തുടര്‍ച്ചയായ ഛര്‍ദ്ദി
* കാഴ്ചയില്‍ ഇരട്ടപ്പ് (Double vision) അല്ലെങ്കില്‍ ബോധക്ഷയം

Comments