കാസർഗോഡ്; ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനിക്ക് ട്രോൾ മഴ. കഴിഞ്ഞ ദിവസം സവർക്കർ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി കുമ്പളയിൽ നടത്തിയ പ്രതിഷേധത്തിൽ അശ്വിനി പൊലീസ് ജീപ്പ് തടഞ്ഞതാണ് ട്രോളിനു കാരണമായത്. എന്നാൽ, ട്രോൾ താൻ ആസ്വദിച്ചു എന്നും ‘ബി കൂൾ’ എന്നുമായിരുന്നു അശ്വിനിയുടെ പ്രതികരണം.
പാർട്ടിയുടെ പ്രതിഷേധം നന്നായി നടന്നുവെന്നും അതിനാൽ ട്രോൾ ഒരു പ്രശ്നമല്ല എന്നുമാണ് ബിജെപി കാസർഗോഡ് അധ്യക്ഷയുടെ നിലപാട്. പൊലീസ് ജീപ്പിനു മുന്നിൽ നിന്ന് പ്രതിഷേധിച്ചപ്പോൾ പിന്നിലോട്ട് എടുക്കാൻ ശ്രമം നടത്തി. ആ സമയത്താണ് തടയാനായി ജീപ്പിനു പിന്നിലേക്ക് പോയത്. എന്നാൽ, കൂടെ നിന്ന പ്രവർത്തകരെല്ലാം കൂടെ വന്നു. ഈ സമയമാണ് ജീപ്പ് മുന്നോട്ടെടുത്ത് പോയത് എന്നും അശ്വിനി വിശദീകരിക്കുന്നു.
ജീപ്പിനെ പിന്നിൽ നിന്ന് ബിജെപി അധ്യക്ഷ തടഞ്ഞതാണ് ട്രോളർമാർക്ക് ചാകര നൽകിയത്. മാധ്യമങ്ങൾ പകുതി വീഡിയോ മാത്രമാണ് നൽകിയത്. എന്നാൽ, അതിനു മുമ്പ് നടന്ന സംഭവവും വിശദീകരിച്ച അശ്വിനി താൻ ട്രോൾ ആസ്വദിച്ചു എന്നും അത് കണ്ടാൽ ചിരിക്കാത്തവർ പോലും ചിരിക്കുമെന്നും പറഞ്ഞു. ട്രോളർമാർക്ക് തന്റെ വീഡിയോ വച്ച് റീച്ചും ലൈക്കും കിട്ടി. അവർ സുഖിക്കട്ടെ. ഇനിയും ട്രോളിനു അവസരമൊരുക്കാം. താൻ ഇതെല്ലാം തമാശയായി മാത്രമേ എടുക്കുന്നുള്ളൂ എന്നും അശ്വിനി പറഞ്ഞു.
തനിക്ക് മലയാളം ഇത്രമാത്രമേ അറിയാവൂ. ബാംഗ്ലൂരിലാണ് ജനിച്ചതും വളർന്നതും. വിവാഹംകഴിച്ചെത്തിയ വീട്ടിലും തുളുവാണ് സംസാരിക്കുന്നത്. തന്റെ വീഡിയോയ്ക്ക് താഴെ മലയാളത്തിൽ കമന്റിട്ടാൽ മനസ്സിലാവില്ല എന്നും അവർ പറഞ്ഞു.

Comments