More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ അന്തരിച്ചു

Authored by Web Desk | Last updated: 11 Aug 2026, 2:46 PM | 2 min read

Print
photo-facebook
photo-facebook
കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. സിപിഐഎം അം​ഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച് വരുന്ന സമയത്താണ് ജോലി രാജിവെച്ച് 1975ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനായി മാറുകയായിരുന്നു.പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം പി പരമേശ്വരൻ പിന്നീട് നിർണ്ണായക പങ്കുവഹിച്ചു. തുടക്കത്തിൽ ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പിന്നീട് ശാസ്ത്രത്തെ ജനകീയമാക്കാനും ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കാനും.ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തിൽ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.

1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂരായിരുന്നു എം പി എം പി പരമേശ്വരന്റെ്‌ ജനനം. തൃശൂർ സിഎംഎസ് ഹൈസ്കൂ​ൾ, സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1957-ൽ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ചേർന്നു. 1975 ജോലി രാജിവെച്ചതിന് പിന്നാലെ അദ്ദേഹം സിപിഐഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകനായി.

സിപിഐഎമ്മിൻ്റെ ഭാ​ഗമായി മാറിയതിന് പിന്നാലെ ചിന്ത വാരികയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ ഭാ​ഗമായി എം പി പരമേശ്വരൻ പ്രവർത്തിച്ചു. കുറച്ചുകാലം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. ആ കാലത്ത് മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അദ്ദേഹം നിരവധി ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദം പോലുള്ള ഗഹനമായ വിഷയങ്ങൾ പോലും വളരെ ലളിതമായ ഭാഷയിൽ എം പി പരമേശ്വരൻ വിശദീകരിച്ചിട്ടുണ്ട്. 2017ൽ കേരള സാഹിത്യ അക്കാഡമി നൽകുന്ന സമ​ഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിനും എം പി പരമേശ്വരൻ അർഹമായി. എകെജിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഷാജി എം കരുൺ സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയിൽ ഇഎംഎസിൻ്റെ കഥാപാത്രമായി അഭിനയിച്ചതും എം പി പരമേശ്വരനായിരുന്നു.

Tags

  • mp-parameswaran-

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു ; എസ് സുരേഷിന് മേല്‍ പൂര്‍ണ്ണ വിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖര്‍

ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു ; എസ് സുരേഷിന് മേല്‍ പൂര്‍ണ്ണ വിശ്വാസമെന്ന് രാജീവ് ചന്ദ്രശേഖര്‍

photo-facebook

വാര്‍ദ്ധക്യ പെന്‍ഷന്‍ തടഞ്ഞുവെച്ചു; മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിന് ലോക്സഭയുടെ അംഗീകാരം

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റുന്ന ബില്ലിന് ലോക്സഭയുടെ അംഗീകാരം

തൃശൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം; മരിച്ചത് 50 വയസ് തോന്നിക്കുന്ന പുരുഷൻ

തൃശൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ അജ്ഞാതന്റെ മൃതദേഹം; മരിച്ചത് 50 വയസ് തോന്നിക്കുന്ന പുരുഷൻ

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പുതിയ 15 കേന്ദ്ര പദ്ധതികൾ; ടൂറിസം മേഖലയിൽ മാറാത്തത് മാറും !

കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് പുതിയ 15 കേന്ദ്ര പദ്ധതികൾ; ടൂറിസം മേഖലയിൽ മാറാത്തത് മാറും !

'സമുദ്ര മന്ദൻ' കേരളത്തിന്റെ സമുദ്രോത്പാദനരംഗത്ത് പുതിയ മുഖം; വരുന്നത് വൻ മാറ്റം, കേരളം സമുദ്ര സംസ്ഥാനമായി മാറുന്നു !

'സമുദ്ര മന്ദൻ' കേരളത്തിന്റെ സമുദ്രോത്പാദനരംഗത്ത് പുതിയ മുഖം; വരുന്നത് വൻ മാറ്റം, കേരളം സമുദ്ര സംസ്ഥാനമായി മാറുന്നു !

Comments