അർജന്റീന ഫുട്‌ബോൾ ടീം ക്യാപ്റ്റൻ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി കായിക വകുപ്പ് അന്വേഷണ റിപ്പോർട്ട്. മെസിയെയോ അർജന്റീന ടീമിനെയോ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ആരുമായും കരാറിൽ ഏർപ്പെട്ടതിന്റെ രേഖകളില്ലെന്നും സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കോർപറേഷനും സർക്കാരും തമ്മിൽ കരാറുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അർജന്റീന ഫുട്‌ബോൾ അസോസിയേഷന് 1.5 കോടി യുഎസ് ഡോളർ (ഏകദേശം 126 കോടി രൂപ) നൽകിയതായി സ്പോൺസർ അവകാശപ്പെട്ടിരുന്നെങ്കിലും പണം കൈമാറിയതിന്റെയോ എഎഫ്എ അത് സ്വീകരിച്ചതിന്റെയോ രേഖകൾ സർക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിലുള്ള കരാറിന്റെ രേഖകളും കണ്ടെത്താനായിട്ടില്ല.
അർജന്റീന ടീം കേരളത്തിൽ കളിക്കണമെങ്കിൽ ഫിഫ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള അനുമതികൾ ആവശ്യമാണ്. എന്നാൽ ഫിഫ അംഗീകാരമോ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ അനുമതിയോ ഇല്ലാതെയാണ് ടീം എത്തുമെന്ന പ്രഖ്യാപനം നടത്തിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സ്പോൺസറെ തിരഞ്ഞെടുത്തതിലും സർക്കാർ ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് കണ്ടെത്തൽ. റിപ്പോർട്ടർ കമ്പനിക്കുവേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തെന്നും സാമ്പത്തിക ഇടപാടുകൾ സുതാര്യമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കത്തിടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിട്ട് നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.
മെസിയെ കേരളത്തിലെത്തിക്കാനുള്ള നീക്കം വ്യാജമാണെന്നും ഇതിന്റെ മറവിൽ ക്രിമിനൽ കുറ്റങ്ങളും സാമ്പത്തിക വഞ്ചനയും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് തയ്യാറാക്കിയ റിപ്പോർട്ട് രണ്ടാഴ്ച മുൻപ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ഗൗരവമായ അന്വേഷണം ആവശ്യമാണെന്നും തുടർനടപടികളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നും കായിക യുവജനകാര്യ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി.

Comments