ന്യൂഡൽഹി: ഔദ്യോഗിക ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗീതമായ 'വന്ദേമാതം' മുഴുവനായി നിർബന്ധമാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ചടങ്ങുകളുടെ തുടക്കത്തിലും അവസാനത്തിലും ദേശീയ ഗാനവും ദേശീയ ഗീതവും പൂർണ്ണമായി പാടുമ്പോൾ ആറു മിനിറ്റോളം ആളുകൾക്ക് എഴുന്നേറ്റുനിൽക്കേണ്ടി വരും. ചടങ്ങുകൾക്ക് ആകെ 12 മിനിറ്റോളം ഇതിനായി മാത്രം മാറ്റിവെക്കേണ്ടി വരുന്നു. ഒരു ചടങ്ങിന്റെ തുടക്കത്തിലും ഒടുവിലുമായി ഇത്രയും സമയം സദസ്സിലുള്ളവർ നിശ്ചലരായി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ല എന്നും തരൂർ അഭിപ്രായപ്പെട്ടു.
നിയമഭേദഗതിയിലൂടെ ദേശീയ ഗീതത്തോട് കൂടുതൽ ആദരവ് വളർത്തുകയെന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ലെന്നും, മറിച്ച് അതിന്റെ വിപരീത ഫലമാകും ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപതി മുർമു 'ദേശീയ ബഹുമതി അപമാനിക്കൽ തടയൽ (ഭേദഗതി) ബില്ലിന്' അംഗീകാരം നൽകിയ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം.
ദേശീയഗാനമായ 'ജന ഗണ മന' ആലപിക്കാൻ 52 സെക്കൻഡ് മാത്രമാണ് വേണ്ടത്. എന്നാൽ, വന്ദേമാതരം പൂർണ്ണ രൂപത്തിൽ ആലപിക്കാൻ 3 മിനിറ്റും 10 സെക്കൻഡും വേണം. തമിഴ്നാട്ടിൽ ഇതിന് പുറമെ സംസ്ഥാന ഗാനവും നിർബന്ധമാക്കിയിട്ടുണ്ട്. ആദരവും സഹനശക്തിയും നിയമം മൂലം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് തരൂർ എക്സ് പോസ്റ്റിൽ പറഞ്ഞു.
ദേശീയഗാനത്തിന് തുല്യമായ നിയമപരമായ പദവിയും സംരക്ഷണവുമാണ് ഭേദഗതിയിലൂടെ വന്ദേമാതരത്തിന് നൽകിയിരിക്കുന്നത്. വന്ദേമാതരത്തെ അപമാനിക്കുന്നത് മൂന്ന് വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമായി മാറ്റിയിട്ടുണ്ട്. മുൻപ് ദേശീയഗാനത്തിനു മാത്രമായാണ് ഈ നിയമപരമായ പരിരക്ഷയുണ്ടായിരുന്നത്.

Comments