ന്യൂഡൽഹി: ശബരിമല റഫറൻസ് കേസിൽ സുപ്രീംകോടതി ഒക്ടോബറിൽ വിധി പറഞ്ഞേക്കും. ബോധ്ഗയ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല കേസിലെ വിധി ഒക്ടോബറിൽ ഉണ്ടാകുമെന്ന് സൂചന നൽകിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.
ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്നങ്ങൾക്ക് ശബരിമല റഫറൻസ് കേസിലെ ഭരണഘടനാ ചോദ്യങ്ങളുടെ ഉത്തരവുമായി ബന്ധമുണ്ടെന്ന് വാദത്തിനിടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശബരിമല കേസിൽ വിധി വന്നതിന് ശേഷമേ ബോധ്ഗയ കേസ് പരിഗണിക്കാൻ കഴിയൂ എന്ന വാദത്തെ തുടർന്നാണ് ഒക്ടോബറിലെ വിധി സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സൂചന നൽകിയത്.
മെയ് 14നാണ് ശബരിമല കേസിലെ വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. 16 ദിവസമാണ് ഒൻപതംഗ ബെഞ്ച് കേസിൽ വാദം കേട്ടത്.
മതപരമായ കാര്യങ്ങളിൽ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്നത് ഉൾപ്പെടെയുള്ള സുപ്രധാന ഭരണഘടനാ ചോദ്യങ്ങളാണ് ബെഞ്ച് പരിഗണിച്ചത്. മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനാണോ മുൻതൂക്കം നൽകേണ്ടത്, മതപരമായ ആചാരങ്ങളിൽ കോടതിയുടെ ഇടപെടലിന് എന്ത് പരിധിയുണ്ടാകണം തുടങ്ങിയ വിഷയങ്ങളിലും വിധിയിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

Comments