ദമാസ്കസ്: സിറിയ മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന് വധശിക്ഷ വിധിച്ച് ദമാസ്കസിലെ ക്രിമിനൽ കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ, കൊലപാതകം, അനധികൃത തടങ്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. അസദിന്റെ അസാന്നിധ്യത്തിലായിരുന്നു കോടതി നടപടികൾ. പ്രതിഭാഗത്തിന്റെ സാന്നിധ്യമില്ലാതെയാണ് വിചാരണ പൂർത്തിയാക്കിയത്.
അസദിന്റെ സഹോദരൻ മഹർ അൽ അസദിനും മാതൃസഹോദരൻ അതീഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചു. 14 വർഷം നീണ്ട പ്രക്ഷോഭത്തിനിടെ കുട്ടികളടക്കം നിരവധി പേരെ കൊലപ്പെടുത്തിയെന്നും രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്നും കോടതി കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ശിക്ഷ വിധിക്കുന്ന സമയത്ത് അതീഫ് നജീബ് കോടതിയിൽ ഹാജരായിരുന്നു. അതേസമയം, ബഷാർ അൽ അസദ് നിലവിൽ റഷ്യയിലാണ്. 2024 ഡിസംബറിൽ വിമത സേന ദമാസ്കസിലെത്തിയതിനെ തുടർന്ന് കുടുംബത്തോടൊപ്പം മോസ്കോയിലേക്ക് പലായനം ചെയ്തതായാണ് റിപ്പോർട്ട്. റഷ്യയിൽ തുടരുന്നതിനാൽ വധശിക്ഷ ഉടൻ നടപ്പാക്കാൻ സാധിക്കില്ല.

Comments