തിരുവനന്തപുരം: സഹപ്രവത്തകരില്‍നിന്ന് പണം തട്ടിയ പോലീസുകാരന്‍ പിടിയില്‍. കെഎപി മൂന്നാം ബറ്റാലിയനിലെ (പത്തനംതിട്ട) ട്രെയിനി പോലീസുകാരനായ ശംഭു ആര്‍ കൃഷ്ണന്‍ ആണ് അറസ്റ്റിലായത്. യൂണിഫോമിനായി സഹ പോലീസുകാര്‍ നല്‍കിയ പണം തട്ടിയെടുത്ത സംഭവത്തിലാണ് നടപടി.
തട്ടിപ്പില്‍ ശംഭുവിനെതിരെ പേരൂര്‍ക്കട പോലീസ് കേസെടുത്തിരുന്നു.ഏഴംഗ യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു, യൂണിഫോം സാമഗ്രികള്‍ക്കും തയ്യലിനുമായി സഹപ്രവര്‍ത്തകര്‍ നല്‍കിയ ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് പണം ഉപയോഗിച്ച് ഓണ്‍ലൈന്‍ റമ്മി കളിച്ചു.
ജൂലൈ മാസമാണ് ശംഭുവുമായി ബന്ധമുള്ള അക്കൗണ്ടിലേക്ക് ട്രെയിനി പോലീസുകാര്‍ പണം നിക്ഷേപിച്ചത്. 7,18,320 രൂപയാണ് പിരിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. പേരൂര്‍ക്കട എസ്എപി ബറ്റാലിയനിലെ കമാന്‍ഡിങ് ഓഫീസര്‍ മുജീബ് റഹ്മാന്റെ പരാതിയിലാണ് ശംഭുവിനെതിരെ കേസെടുത്തത്. ബിഎന്‍എസ് 318 (4) വകുപ്പ് ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരുന്നത്.

Comments