
പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ച് നടി അനുപമ പരമേശ്വരന്‍. ‘വാരണം ആയിരം’ എന്ന ചിത്രത്തിലെ ‘അടിയെ കൊല്ലുതേ ’എന്ന പാട്ടിലെ ഒരു ഭാഗമാണ് അനുപമ പാടുന്നത്. കാറിലിരുന്നുകൊണ്ടാണ് താരത്തിന്റെ ആലാപനം.
‘പഴംപൊരിക്കായി കാത്തിരിക്കുമ്പോഴുളള എന്റെ ആവേശം’ എന്ന അടിക്കുറിപ്പോടെയാണ് അനുപമ വീഡിയോ പങ്കുവെച്ചത്. ഗാനം വളരെ അനായാസമായി പാടുന്ന താരത്തെ വീഡിയോയില്‍ കാണാം.
‘പഴംപൊരിക്കായി കാത്തിരിക്കുമ്പോഴുളള എന്റെ ആവേശം’ എന്ന അടിക്കുറിപ്പോടെയാണ് അനുപമ വീഡിയോ പങ്കുവെച്ചത്. ഗാനം വളരെ അനായാസമായി പാടുന്ന താരത്തെ വീഡിയോയില്‍ കാണാം.
ഹാരിസ് ജയരാജ് ഈണമിട്ട ഗാനം സിനിമയില്‍ ആലപിച്ചത് ക്രിഷ്, ബെന്നി ദയാല്‍, ശ്രുതിഹാസന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു. പാട്ടിന്റെ ഊര്‍ജം അപ്പാടെ ഉള്‍ക്കൊണ്ടുളള അനുപമയുടെ ആലാപനം ആരാധകരുടെ മനം കവര്‍ന്നു.
പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം മൂന്ന് ദശലക്ഷം പേരാണ് വീഡിയോ കണ്ടത്. അനുപമയുടെ ശബ്ദം മനോഹരമാണെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റായി കുറിക്കുന്നത്.
ഇതിന് മുമ്പും താരം പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ത്രീ എന്ന സിനിമയിലെ ‘കണ്ണഴകാ’ എന്ന ഗാനം പാടിയായിരുന്നു അന്ന് അനുപമ ആരാധകരുടെ കയ്യടി നേടിയത്. സിനിമയിലെ ശ്രുതി ഹാസന്റെ ലുക്കിന് സമാനമായി, മുടി രണ്ട് വശത്തേക്കായി പിന്നിക്കെട്ടിയാണ് അനുപമ ഗാനം ആലപിച്ചത്.







Comments