പാട്ടിനൊപ്പം തന്നെ അഭിനയത്തിലും തിളങ്ങി നിൽക്കുകയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തനിക്ക് വേണ്ടി അച്ഛൻ ആരോടും ചാൻസ് ചോദിച്ചിട്ടില്ലെന്ന് പറയുകയാണ് വിജയ്. നമ്മൾ സ്വയം കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. 'മൂവി വേൾഡ് ഒറിജിനൽസി'ന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
"ദാസേട്ടന്റെ മോന് ദാരിദ്ര്യമുണ്ടോ എന്ന് ചോദിക്കില്ലല്ലോ, 'എന്താ ബുദ്ധിമുട്ട്?' എന്നല്ലേ ചോദിക്കുകയുള്ളൂ. ഒന്നിന്റെയും കുറവൊന്നുമില്ല. എന്റെ അറിവിൽ അപ്പ—നല്ലതോ ചീത്തയോ എന്നതല്ല ഞാൻ പറയുന്നത്—എന്റെ മകൻ വരുന്നുണ്ട്, ഇത് കൊടുക്കണം, അത് ചെയ്യണം, പാട്ട് കൊടുക്കണം എന്നൊന്നും ആരെയും വിളിച്ച് പറഞ്ഞിട്ടില്ല. എല്ലാ ബഹുമാനത്തോടും കൂടി പറയുകയാണ്, തുടക്കത്തിൽ എനിക്കൊരു ചാൻസ് തന്നു.
'മില്ലേനിയം സ്റ്റാഴ്സ്' പോലെയുള്ള സിനിമകളിൽ. പുതിയതായി വരുന്ന ആരായാലും അയാൾ ആരുടെയെങ്കിലും കാലുപിടിച്ച്, സംവിധായകന്റെ അടുത്ത് നിന്ന് അസിസ്റ്റന്റായിട്ടോ അല്ലെങ്കിൽ എങ്ങനെയെങ്കിലുമൊക്കെ നിന്ന് അവസാനം ഒരു റോൾ കിട്ടുമ്പോൾ നമ്മുടെ കഴിവ് തെളിയിച്ചില്ലെങ്കിൽ പിന്നെ ആരുടെ മകനാണെന്ന് പറഞ്ഞിട്ടും കാര്യമില്ല," വിജയ് പറഞ്ഞു.
അതേസമയം, ധനുഷ് നായകനായ 'മാരി' എന്ന ചിത്രത്തിലൂടെയായിരുന്നു വിജയ് യേശുദാസിന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് 2018-ൽ പുറത്തിറങ്ങിയ 'പടൈവീരൻ' എന്ന ചിത്രത്തിൽ നായകനായും താരം തിളങ്ങിയിട്ടുണ്ട്. നടൻ ആർ. മാധവൻ പ്രധാന വേഷത്തിലെത്തിയ 'ജിഡിഎൻ' ആണ് വിജയ് യേശുദാസിന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

Comments