സംവിധായകൻ അരുൺരാജ കാമരാജുമായി ഒന്നിക്കാനിരുന്ന ചിത്രം ഉപേക്ഷിച്ചതായി നടൻ വിഷ്ണു വിശാൽ. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. സംവിധായകനുമായുണ്ടായ സർഗ്ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങളും ബജറ്റ് പ്രതിസന്ധികളുമാണ് സിനിമ ഉപേക്ഷിക്കാൻ കാരണമെന്ന് വിഷ്ണു വിശാൽ വ്യക്തമാക്കി.
'കഴിഞ്ഞ ഒരു വർഷമായി ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രോജക്ടായിരുന്നു ഇത്. കഴിഞ്ഞ പത്ത് മാസമായി ചിത്രത്തിനായി കഠിനമായ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ‘ഗട്ട കുസ്തി 2’ റിലീസിന് ശേഷം ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനായിരുന്നു ആഗ്രഹിച്ചിരുന്നത്. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ഏറെ ആവേശത്തിലുമായിരുന്നു.
എന്നാൽ, നിർഭാഗ്യവശാൽ അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകനുമായി സൃഷ്ടിപരമായ അഭിപ്രായവ്യത്യാസങ്ങളും ബജറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉടലെടുത്തു. നിലവിൽ സിനിമാ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ബജറ്റിംഗ് മാറിയിരിക്കുന്നുവെന്നാണ് തോന്നുന്നത്. കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ എന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമിച്ചെങ്കിലും, എല്ലാ ശ്രമങ്ങൾക്കുമൊടുവിൽ ഈ പ്രോജക്ടുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു', വിഷ്ണു വിശാൽ കുറിച്ചു.
നിലവിൽ, ‘ഇരണ്ടു വാനം’ , ‘യെല്ലോ യെല്ലോ ഡേർട്ടി ഫെല്ലോ’ എന്നീ സിനിമകളുടെ റിലീസിലാണ് ശ്രദ്ധയെന്ന് വിഷ്ണു പറഞ്ഞു. അതോടൊപ്പം വളരെ ആവേശകരവും വ്യത്യസ്തവുമായ മറ്റൊരു കാര്യത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നുംഅതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നും നടൻ കൂട്ടിച്ചേർത്തു.

അതേസമയം 'ഗാട്ട ഗുസ്തി 2' ആണ് വിഷ്ണു വിശാലിന്റേതായി ഒടുവിൽ തെറ്റിയേറ്ററിൽ എത്തിയ ചിത്രം. മികച്ച പ്രതികരണമായിരുന്നു സിനിമ നേടിയിരുന്നത്.

Comments