മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലിനൊപ്പമുള്ള ഓരോ നിമിഷങ്ങളും ആരാധകരെ സംബന്ധിച്ച് മാത്രമല്ല സഹതാരങ്ങളെ സംബന്ധിച്ചും വളരെ സ്പെഷ്യലാണ്. ക്യാമറയ്ക്ക് മുന്നില്‍ തങ്ങളുടെ സ്വന്തം ലാലേട്ടനൊപ്പം അഭിനയിക്കുമ്പോഴും ക്യാമറയ്ക്ക് പിന്നില്‍ തങ്ങള്‍ക്ക് മാത്രം കിട്ടുന്ന ഓരോ നിമിഷവും സഹതാരങ്ങള്‍ ആസ്വദിക്കാറുണ്ട്. മോഹന്‍ലാലിനൊപ്പം ചെലവിട്ടതും സംസാരിച്ചതുമായ നിമിഷം ഏറ്റവും അവിസ്മരണീയമാണെന്ന് പലരും പറഞ്ഞിട്ടമുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ തനിക്ക് കിട്ടിയ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളിലൊന്ന് പങ്കിടുകയാണ് നടനും സംവിധായകനുമായ കലാഭവന്‍ ഷാജോണ്‍. മോഹന്‍ലാലിനൊപ്പം ഒരു ഷോയ്ക്ക് പോയപ്പോള്‍ തന്റെ മേക്കപ്പ് ബാഗ് എടുക്കാന്‍ മറന്നതിനെക്കുറിച്ചും അതറിഞ്ഞ് മോഹന്‍ലാല്‍ തനിക്ക് മേക്കപ്പ് ചെയ്തു തന്നതിനെക്കുറിച്ചുമാണ് ഷാജോണ്‍ കുറിച്ചിരിക്കുന്നത്.
‘‘ചില മറവികൾ ചിലപ്പോൾ......
ലാലേട്ടന്റെ ഒപ്പം ഷോയ്ക്ക് പോയപ്പോൾ ഞാൻ എന്റെ മേക്കപ്പ് ബാഗ് എടുക്കാൻ മറന്നു.. എന്ത് ചെയ്യും എന്നോർത്ത് സ്റ്റേജിന്റെ ബാക്കിൽ നിൽക്കുമ്പോഴാണ് വിജീഷിനെ (ലാലേട്ടന്റെ പേർസണൽ അസിസ്റ്റന്റ്)കാണുന്നത്...കാര്യം പറഞ്ഞു...എനിക്ക് മേക്കപ്പ് ചെയ്യാനുള്ള ഐറ്റംസ് തന്നു ഒന്ന് ഹെല്പ് ചെയ്യാമോന്ന് ചോദിച്ചു...ലാലേട്ടൻ അറിയരുതേ എന്നും ഞാൻ പറഞ്ഞു...കുറച്ചു കഴിഞ്ഞു വിജീഷ് വന്നു വിളിച്ചു.. ഞാൻ ചെല്ലുമ്പോൾ ലാലേട്ടൻ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നു.. ഇരിക്ക് മോനെ.. നിനക്കു ഞാൻ മേക്കപ്പ് ചെയ്തു തരാം എന്ന് പറഞ്ഞു... ഒന്ന് ഞെട്ടി.. ആ ഞെട്ടലിൽ.. വലിയ ഭാഗ്യമാണ് എന്ന് അറിഞ്ഞിട്ടും ഞാൻ വേണ്ട എന്ന് പറഞ്ഞു.. പക്ഷെ ലാലേട്ടൻ നിർബന്ധിച്ചു പിടിച്ചിരുത്തി എനിക്ക് മേക്കപ്പ് ചെയ്തു തന്നു... താങ്ക്യൂ സോ മച്ച് ലാലേട്ടാ... ഈ സ്നേഹത്തിന്, ചേർത്ത് നിർത്തലിന്, ദൈവത്തിന് ഒരുപാട് നന്ദി...സ്വപ്നം പോലും കാണാത്ത കാര്യങ്ങൾ ജീവിതത്തിൽ നടത്തി തരുന്നതിന്... ചില മറവികൾ ചിലപ്പോൾ... നമുക്ക് ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരും...വിജീഷേ, നിങ്ങളുടെ പിന്തുണയ്ക്കും ചിത്രങ്ങൾക്കും നന്ദി...’’ എന്നാണ് ഷാജോണ്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കിട്ട് കലാഭവന്‍ ഷാജോണ്‍ കുറിച്ചത്.

Comments