More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

‘ന്യൂ വേൾഡ് സ്ക്രൂവോം'; പച്ചമാംസം തിന്നുന്ന സ്ക്രൂവോം പരാന്നഭോജി പടരുന്നു; അമേരിക്കയിൽ കടുത്ത ആശങ്ക

Authored by Web Desk | Last updated: 13 Aug 2026, 9:22 AM | 2 min read

Print

വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ഗുരുതരമായി ബാധിക്കുന്ന മാംസം തിന്നുന്ന പരാന്നഭോജിയായ 'ന്യൂ വേൾഡ് സ്ക്രൂവോം' മെക്സിക്കോയിലും സെൻട്രൽ അമേരിക്കയുടെ ചില ഭാഗങ്ങളിലും പടരുന്നതായി റിപ്പോർട്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ കടുത്ത ആശങ്കകൾക്ക് കാരണമാകുന്നു.

‘ന്യൂ വേൾഡ് സ്ക്രൂവോം'; പച്ചമാംസം തിന്നുന്ന സ്ക്രൂവോം പരാന്നഭോജി പടരുന്നു; അമേരിക്കയിൽ കടുത്ത ആശങ്ക
മെക്സിക്കോ സിറ്റി: വളർത്തുമൃഗങ്ങളെയും മനുഷ്യരെയും ഗുരുതരമായി ബാധിക്കുന്ന മാംസം തിന്നുന്ന പരാന്നഭോജിയായ 'ന്യൂ വേൾഡ് സ്ക്രൂവോം' മെക്സിക്കോയിലും സെൻട്രൽ അമേരിക്കയുടെ ചില ഭാഗങ്ങളിലും പടരുന്നതായി റിപ്പോർട്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സിൽ കടുത്ത ആശങ്കകൾക്ക് കാരണമാകുന്നു.

ലാർവകൾ ജീവനുള്ള കോശങ്ങളെ ഭക്ഷിക്കുന്ന ഒരുതരം ഈച്ചയാണിത്. ഇന്റർനാഷണൽ ബിസിനസ് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, ഈ വ്യാപനം ആരംഭിച്ചതുമുതൽ മെക്സിക്കോയിൽ 500-ലധികം ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2026-ൽ രോഗബാധ കുത്തനെ കൂടിയതായി ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഈ രോഗബാധയെ തുടർന്ന് കുറഞ്ഞത് ഒരു മരണമെങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പെൺ സ്ക്രൂവോം ഈച്ചകൾ തുറന്ന മുറിവുകളിലോ മൂക്ക്, വായ, കണ്ണുകൾ, ചെവികൾ തുടങ്ങിയ ഭാഗങ്ങളിലോ മുട്ടയിടുന്നു. ഒരു ദിവസത്തിനുള്ളിൽ മുട്ടകൾ വിരിഞ്ഞു പുറത്തുവരുന്ന ലാർവകൾ മുറിവുകളിലേക്ക് തുളച്ചുകയറി ജീവനുള്ള മാംസം തിന്നാൻ തുടങ്ങുന്നു. ചികിത്സിച്ചില്ലെങ്കിൽ, ഈ ബാധ പേശികൾ, തരുണാസ്ഥി, അസ്ഥികൾ എന്നിവയെ സാരമായി ബാധിച്ച് ഗുരുതരമായ പരിക്കുകൾ ഉണ്ടാക്കും. മനുഷ്യരിൽ ഈ അവസ്ഥയെ 'മയാസിസ്' എന്ന് വിളിക്കുന്നു.

സി.ഡി.സി. ജേണലായ 'എമർജിംഗ് ഇൻഫെക്ഷസ് ഡിസീസസ്' പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2025 ഏപ്രിലിനും 2026 മാർച്ചിനുമിടയിൽ മെക്സിക്കോയിൽ മനുഷ്യരിൽ 202 കേസുകൾ കണ്ടെത്തിയിട്ടുണ്ട്. 2025-ൽ ആഴ്ചയിൽ മൂന്ന് കേസുകൾ എന്ന തോതിലുണ്ടായിരുന്ന രോഗബാധ, 2026-ൽ ആഴ്ചയിൽ ഒമ്പതിലധികമായി ഉയർന്നതായി ഗവേഷകർ കണ്ടെത്തി.

രോഗബാധയേറ്റവരിൽ പകുതിയിലധികവും കാലുകളിലോ പാദങ്ങളിലോ ആണ് ബാധിച്ചത്. മറ്റുള്ളവരിൽ തല, കഴുത്ത്, മൂക്ക്, വായ, കണ്ണുകൾ എന്നിവയെയും ബാധിച്ചു. രോഗബാധയേറ്റ ആറുപേർ മരിച്ചുവെങ്കിലും, ഇതിൽ ഒരു മരണം മാത്രമാണ് സ്ക്രൂവോം ബാധമൂലമെന്ന് ഗവേഷകർ നേരിട്ട് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ ഭൂരിഭാഗവും മുതിർന്നവരാണ് (ശരാശരി പ്രായം 61). ഇതിൽ ഏകദേശം 72% പേരും പുരുഷന്മാരാണ്, 77% പേർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു.

കന്നുകാലികളെയും മറ്റ് വളർത്തുമൃഗങ്ങളെയും സംബന്ധിച്ചിടത്തോളം സ്ക്രൂവോം അതീവ അപകടകാരിയാണ്. ലാർവകൾ ജീവനുള്ള മാംസം ഭക്ഷിക്കുന്നത് കന്നുകാലി വ്യവസായത്തിന് വലിയ നഷ്ടം വരുത്തിവെക്കും. പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിനൊടുവിൽ 1966-ൽ യുഎസ് ഈ പരാന്നഭോജിയെ തുടച്ചുനീക്കിയിരുന്നു. എന്നാൽ 2026 ജൂണിൽ ടെക്സസിലെ സവാല കൗണ്ടിയിലുള്ള ഒരു കാളക്കുട്ടിയിൽ സ്ക്രൂവോം ബാധ സ്ഥിരീകരിച്ചതോടെ സ്ഥിതി മാറി. തുടർന്ന് ടെക്സസിലുംന്യൂ മെക്സിക്കോയിലും കൂടുതൽ കേസുകൾ കണ്ടെത്തി.

2003-ൽ മെക്സിക്കോയും സ്ക്രൂവോമിൽ നിന്ന് മോചനം നേടിയിരുന്നുവെങ്കിലും, 2024-ൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുകയും മെക്സിക്കോയുടെയും സെൻട്രൽ അമേരിക്കയുടെയും വിവിധ ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യുകയായിരുന്നു. അമേരിക്കൻ കന്നുകാലികളിലേക്ക് ഈ പരാന്നഭോജി വ്യാപിക്കുന്നത് തടയാനുള്ള തീവ്രശ്രമത്തിലാണ് യുഎസ് അധികൃതർ.

Tags

  • flesh-eating screwworm parasite
  • north america

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

ആസ്റ്റൺ വില്ലയെ കീഴടക്കി പി.എസ്.ജിക്ക് വീണ്ടും യുവേഫ സൂപ്പർ കപ്പ് ; കളി നിയന്ത്രിച്ചത് സോമാലിയന്‍ റഫറി അര്‍താന്‍

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

പുരുഷ യാത്രക്കാർക്ക് സീറോ ടിക്കറ്റ്; കെഎസ്ആർടിസി പ്രിയദർശിനി ബസിലെ കണ്ടക്ടർ പിടിയിൽ

13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്

13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

Comments