ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയുമായി ലോക ആനദിനത്തിൽ വൻതാര രംഗത്തുവന്നു. ആനകളുടെ ക്ഷേമം മെച്ചപ്പെടുത്തുക, ആനയെ പരിപാലിക്കുന്നവരെ പിന്തുണയ്ക്കുക, വിജ്ഞാന കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആനകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു വലിയ ദൗത്യമാണ് വൻതാര മുന്നോട്ടുവയ്ക്കുന്നത്.
ആനകളുടെ സംരക്ഷണം, സംരക്ഷണ ബോധവൽക്കരണം, അന്താരാഷ്ട്ര സഹകരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ലോക ആന ദിനത്തോടനുബന്ധിച്ച് വൻതാര എടുത്തുപറഞ്ഞു. അനന്ത് അംബാനി രക്ഷപ്പെടുത്തിയ ഗൗരി എന്ന ആനയാണ് വൻതാരയുടെ തുടക്കത്തിന് കാരണമായത്.
‘ഗൗരി’ എന്ന ആനയിൽ തുടങ്ങി 260-ലധികം ഏഷ്യൻ ആനകളുടെ ആവാസകേന്ദ്രമായി വൻതാര മാറിയിരിക്കുന്നു. ഇന്ന് ലോകത്തിലെ തന്നെ മുൻനിര ആന സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് വൻതാര. വൻതാരയുടെ ചരിത്രത്തിൽ ആനകൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണുള്ളത്. രക്ഷപ്പെടുത്തിയ മൃഗങ്ങൾക്ക് പ്രത്യേക പരിചരണവും സ്വസ്ഥമായ ജീവിതവും നൽകുക എന്ന വിശാലമായ ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ.
"ആനകൾക്ക് എപ്പോഴും എന്റെ ഹൃദയത്തിലും വൻതാരയുടെ യാത്രയിലും വളരെ പ്രത്യേകമായ സ്ഥാനമുണ്ട്. ഞങ്ങൾ പരിപാലിക്കുന്ന ഓരോ ആനയ്ക്കും അതിന്റേതായ പ്രത്യേക കഥയുണ്ട്. ഓരോ രക്ഷപ്പെടുത്തലും ആനകളുടെ ക്ഷേമത്തോടുള്ള നമ്മുടെ ഉത്തരവാദിത്തത്തെ ഓർമ്മിപ്പിക്കുന്നു. ഗൗരിയെ രക്ഷിച്ചുകൊണ്ട് ആരംഭിച്ച ഈ യാത്ര, ആനകളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും, അവയെ പരിപാലിക്കുന്നവരെ പിന്തുണയ്ക്കുന്നതിനും, പങ്കാളികളുമായി അറിവ് പങ്കുവെക്കുന്നതിനും, ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആന സംരക്ഷണത്തിന് സംഭാവന നൽകുന്നതിനുമുള്ള വലിയൊരു പ്രതിബദ്ധതയായി വളർന്നിരിക്കുന്നു. ലോക ആന ദിനത്തിൽ, ഈ ഗംഭീര ജീവികളെ നാം ആഘോഷിക്കുകയും അവർക്കായി മെച്ചപ്പെട്ടൊരു ഭാവി ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു"എന്ന് വൻതാരയുടെ സ്ഥാപകൻ അനന്ത് അംബാനി പറഞ്ഞു.
ലോക ആന ദിനത്തോടനുബന്ധിച്ച്, ജയ്പൂരിലെ ഹതി ഗാവിലെ ആനകളുടെ പരിചരണവും ജീവിതനിലവാരവും ഉയർത്തുന്നതിനായി വൻതാരയുമായി സഹകരിക്കുമെന്ന് രാജസ്ഥാൻ സർക്കാരിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി സഞ്ജയ് ശർമ്മ പ്രഖ്യാപിച്ചു. അത്യാധുനിക ആശുപത്രി, പോഷകാഹാര കേന്ദ്രം, ജലചികിത്സാ സൗകര്യം (ഹൈഡ്രോതെറാപ്പി) എന്നിവ അടങ്ങിയ ആധുനിക ആന ചികിത്സാ കേന്ദ്രവും, പ്രായമായ ആനകൾക്കായി പ്രത്യേക പരിചരണ കേന്ദ്രവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
രാജസ്ഥാൻ വനം വകുപ്പിന്റെയും വൻതാരയുടെയും അനുഭവസമ്പത്ത് ഒരുമിപ്പിച്ചുകൊണ്ട്, ആനകളുടെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവയ്ക്ക് ആവശ്യമായ പിന്തുണ നൽകാനും, ഓരോ ആനയുടെയും പ്രത്യേക ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി അവയ്ക്ക് സന്തോഷകരവും സൗകര്യപ്രദവുമായ ഒരു ഭാവി ഉറപ്പാക്കാനും ഈ സഹകരണം സഹായിക്കും.
അസം, അരുണാചൽ പ്രദേശ്, ത്രിപുര, അമാൻ-നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ എട്ട് സ്ഥലങ്ങളിൽ സംസ്ഥാന വനം വകുപ്പുകളുടെ സഹകരണത്തോടെ വൻതാര അടുത്തിടെ ഒരു വലിയ ആനക്ഷേമ ഔട്ട്റീച്ച് പ്രോഗ്രാം പൂർത്തിയാക്കിയിട്ടുണ്ട്.

Comments