മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന് ചിത്രത്തിലൂടെ മലയാള സിനിമാപ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ താരമാണ് നിവിന്‍ പോളി. തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിലൂടെ നിവിന്‍ എന്ന കൊച്ചുപയ്യന് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചു. അന്നു തൊട്ട് ഇന്നോളം നിവിന്‍ പോളിക്ക് പ്രേക്ഷകമനസ്സിലുള്ള സ്ഥാനം വളരെ വലുതാണ്. കരിയറിലെ കയറ്റിറക്കങ്ങളിലും ആ സ്ഥാനത്തിനൊരു കോട്ടവും സംഭവിക്കാതെ പ്രേക്ഷകര്‍ നിവിന്‍ പോളിയെ സ്നേഹിച്ചു കൊണ്ടേയിരുന്നു.
ഇടയ്ക്ക് വലിയ പരാജയങ്ങള്‍ നേരിട്ടെങ്കിലും ‘സർവം മായ'യുടെ വിജയത്തിന് പിന്നാലെ നിവിൻപോളിയുടെ ഓണച്ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്‘ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷന് തിരക്കുകളിലാണ് നിവിന്‍ പോളിയും സഹതാരങ്ങളും. പ്രൊമോഷന്റെ ഭാഗമായി കോളജുകളിലടക്കം താരം എത്തുന്നുണ്ട്.
ഇപ്പോഴിതാ കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ എത്തിയ നിവിന്‍ പോളി വിദ്യാര്‍ത്ഥിനികളോട് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഓടിയെത്താന്‍ പറ്റാത്ത അകലങ്ങളും എത്തിപ്പിടിക്കാന്‍ പറ്റാത്ത ഉയരങ്ങളും ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ലെന്നാണ് നിവിന്‍ പറഞ്ഞത്. പരാജയപ്പെടുമെന്ന ഭയം, മറ്റുള്ളവരുടെ പരിഹാസം, ട്രോളുകൾ എന്നിവ പലരെയും അവസരങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ടെന്നും, അത്തരം സാഹചര്യങ്ങളിൽ തീരുമാനമെടുത്ത് മുന്നോട്ടുപോകണമെന്നും നിവിൻ പറഞ്ഞു.
‘‘അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെണ്‍കുട്ടികള്‍. ചില കാര്യങ്ങള്‍ ചെയ്യരുത്, ചിലയിടങ്ങളില്‍ പോവാന്‍ പാടില്ല, ചില വസ്ത്രങ്ങള്‍ ഇടാന്‍ പാടില്ല, നേരത്തെ വീട്ടില്‍ കയറണം. അറിഞ്ഞോ അറിയാതെയോ വീട്ടില്‍നിന്നും കോളേജില്‍നിന്നും താമസിക്കുന്ന ഹോസ്റ്റലുകളില്‍നിന്നും നിയന്ത്രണങ്ങള്‍ നേരിടുന്നുണ്ട്. നിങ്ങള്‍ക്ക് ഓടിയെത്താന്‍ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാന്‍ പറ്റാത്ത തടസ്സങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്നത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാന്‍ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ കോളേജ് ലൈഫിലേതാണ്. വളരെ മികച്ചൊരു കാലഘട്ടത്തിലൂടെയാണ് നിങ്ങള്‍ കടന്നുപോവുന്നത്. ജീവിതത്തില്‍ എവിടേക്കെങ്കിലും തിരിച്ചുപോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് കോളേജ് കാലഘട്ടമാണ്. ഒരിക്കലും തിരിച്ചുകിട്ടാത്ത സമയമാണ് കോളേജ് കാലഘട്ടം. കോളേജ് കാലഘട്ടം അടിപൊളിയായി, സന്തോഷത്തോടെ ജീവിക്കുക
ഒരു ക്ലാസിലെ മികച്ച വിദ്യാര്‍ഥിക്ക് മികച്ച അധ്യാപകര്‍ ആവുന്നതിന് ഒപ്പം തന്നെ, ആ ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളുടേയും മികച്ച ഗുരുക്കന്മാരാകാന്‍ നിങ്ങള്‍ക്ക് സാധിക്കണം. മുമ്പോട്ടുവരാന്‍ ധൈര്യമില്ലാത്തവര്‍ക്ക് പിന്തുണയും പ്രചോദനവും നല്കാന് അധ്യാപകര്‍ക്ക് കഴിയണം
മലര്‍വാടി ആര്‍ട്സ് ക്ലബിനായുള്ള ഓഡിഷന് മുമ്പ് അപകടത്തില്‍ പരിക്കേറ്റ് കിടക്കുമ്പോള്‍, പൗലോ കൊയ്ലോയുടെ 'ദി ആല്‍ക്കമിസ്റ്റ്' എന്ന നോവല്‍ വായിച്ചത്. ആ പുസ്തകം എനിക്ക് ആദ്യചുവടുവെപ്പിന് ധൈര്യം തന്നു. ഓഡിഷനിൽ ആത്മവിശ്വാസത്തോടെ പങ്കെടുത്തു. അവിടെവെച്ചാണ് ആദ്യമായി വിനീതിനെ കാണുന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നതും ആദ്യമായിരുന്നു. അന്ന് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തു. ആ തീരുമാനം കൊണ്ടാണ് ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത്.
സ്റ്റേജില്‍ കയറാന്‍ പേടിയുള്ള ഞാന്‍ എന്തുകൊണ്ടാണ് ഓഡിഷന് പോകാന്‍ തീരുമാനിച്ചത് എന്ന് ഞാന്‍ വീട്ടില്‍ തിരിച്ചെത്തി ആലോചിച്ചു. ആല്‍ക്കമിസ്റ്റില്‍ യാത്ര ചെയ്യാന്‍ തീരുമാനിക്കുന്നിടത്താണ് കഥാപാത്രത്തിന്റെ ജീവിതം മാറുന്നത്. ആ യാത്ര എവിടെ എത്തും എന്ന് അയാള്‍ക്ക് അറിയില്ല. അന്ന് ഒഡിഷനില്‍ ഞാന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതുകൊണ്ടാണ് ഇന്നിവിടെ നില്‍ക്കുന്നത്. നിങ്ങളുടെ സ്നേഹം എനിക്ക് ലഭിക്കുന്നത്. അന്ന് ഞാന്‍ എടുത്ത പങ്കെടുക്കണം എന്ന തീരുമാനം ആണ് ഇവിടെ എത്തിച്ചത്.
ജീവിതത്തില്‍ പല സാഹചര്യങ്ങള്‍ വരും. സ്വയം സംശയിക്കും. പേടി തോന്നും. പങ്കെടുത്താല്‍ കളിയാക്കുമോ, ട്രോളുമോ എന്നെല്ലാം സ്വയം സംശയിക്കും. അങ്ങനെ സംശയമുണ്ടാവുമ്പോള്‍ നിങ്ങള്‍ ഒരു തീരുമാനം എടുക്കണം, പങ്കെടുക്കുക. അത് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുക വളരെ വലിയ മാറ്റങ്ങളാണ്. എന്റെ ജീവിതത്തില്‍നിന്ന് ഞാന്‍ പഠിച്ച കാര്യമാണ് അത്...’’ നിവിന്‍ പറഞ്ഞു. നിവിന്റെ ഓരോ വാക്കുകളും ഹര്‍ഷാരവത്തോടെയാണ് വിദ്യാര്‍ത്ഥിനികള്‍ ഏറ്റെടുത്തത്.

നിവിന്‍ പോളി, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിക്കുന്നത്.

Comments