തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻമന്ത്രി കെ.ബി. ഗണേഷ്‌കുമാർ. പദവി ദുരുപയോഗം ചെയ്ത് കുടുംബത്തിലെ 43 പേർക്ക് സുകുമാരൻ നായർ ജോലി നൽകിയെന്നാണ് ഗണേഷ്‌കുമാറിന്റെ ആരോപണം. തനിക്കെതിരായ ആരോപണങ്ങൾ തുടർന്നാൽ ഇതുസംബന്ധിച്ച തെളിവുകൾ സഹിതം കാര്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സുകുമാരൻ നായർക്കെതിരെ കേസ് നൽകാൻ തനിക്ക് താൽപര്യമില്ലെന്നും ഗണേഷ്‌കുമാർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മര്യാദകേടുകൾ ജനമധ്യത്തിൽ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു. കേസ് നൽകിയാൽ നഷ്ടപ്പെടുന്നത് എൻഎസ്എസിന്റെ പണമാണെന്നും ഗണേഷ്‌കുമാർ ചൂണ്ടിക്കാട്ടി.
‘കേസ് കൊടുക്ക്’ എന്നൊരു ചൊല്ലുണ്ട്. എന്നാൽ സുകുമാരൻ നായർക്കെതിരെ കേസ് നൽകാൻ ആഗ്രഹിക്കുന്നില്ല. പറയാനുള്ളത് ജനകീയ കോടതിയിൽ പറയും. അത് ശരിയാണോ എന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
തനിക്കെതിരെ നൽകിയ കേസുകൾ ധൈര്യമുണ്ടെങ്കിൽ നേരിടണമെന്നും 89 തവണ അവധിക്ക് വയ്ക്കുകയല്ല വേണ്ടതെന്നും ഗണേഷ്‌കുമാർ വിമർശിച്ചു.

Comments