മഹാരാഷ്ട്രയിലെ നന്ദേഡിൽ വെച്ച് ശിരോമണി അകാലിദൽ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദലിന് നേരെ ആക്രമണം. നന്ദേഡിലെ തഖ്ത് ശ്രീ ഹസൂർ സാഹിബ് ഗുരുദ്വാര സന്ദർശിച്ചതിന് ശേഷം മടങ്ങുന്നതിനിടയിലാണ് ഗുരുദ്വാരയ്ക്ക് പുറത്തുവെച്ച് ആക്രമണമുണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാദലിനെ ആക്രമിച്ചത് ‘കൃപാൺ’ ഉപയോഗിച്ചാണെന്നാണ് സൂചന. കൈയിൽ മുറിവേറ്റനിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
കുടുംബത്തോടൊപ്പം ഗുരുദ്വാര സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സുഖ്ബീർ സിംഗ് ബാദലിന് നേർക്ക് ആക്രമണമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ നന്ദേഡിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനിടയിൽ ബാദലിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ആക്രമണ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും അകാലിദൽ എംപിയുമായ ഹർസിമ്രത് കൗർ ബാദലും ഒപ്പമുണ്ടായിരുന്നു.
2024 ഡിസംബർ 4-ന് അമൃത്സറിലെ സ്വർണ്ണക്ഷേത്രത്തിന് പുറത്തുവെച്ചും സുഖ്ബീർ സിംഗ് ബാദലിന് നേരെ വധശ്രമം നടന്നിരുന്നു. അന്ന് അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു.

Comments