ഇന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാറായി വെള്ളിത്തിരയില്‍ തിളങ്ങി നിന്നിരുന്ന ഇതിഹാസ താരമായിരുന്നു ശ്രീദേവി. അസാധാരണമായ അഭിനയമികവിന് പേരുകേട്ട ശ്രീദേവി, വർഷങ്ങൾക്ക് ശേഷവും ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് ശ്രീദേവി അഭിനയരംഗത്തെത്തിയത്.
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പർസ്റ്റാറായിട്ടാണ് വിശേഷിക്കപ്പെട്ടിരുന്നത്. ബോളിവുഡിൽ പേരെടുക്കുന്നതിനു മുമ്പ് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രീദേവി അറിയപ്പെട്ടുതുടങ്ങിയിരുന്നു. 2013 ൽ താരത്തെ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു.
ഇപ്പോഴിതാ ശ്രീദേവിയുടെ ജന്മവാര്‍ഷികത്തില്‍ വളരെ സ്പെഷ്യലായ ഒരു പോസ്റ്റ് പങ്കിടുകയാണ് ഗ്ലോബല്‍ താരം പ്രിയങ്ക ചോപ്ര. ‘എംപ്രസ്: ദി ഡെഫിനിറ്റീവ് ബയോഗ്രഫി ഓഫ് ശ്രീദേവി’ എന്ന പേരിൽ വരാനിരിക്കുന്ന ഡെഫിനിറ്റീവ് ബയോഗ്രഫിയുടെ ഫസ്റ്റ് ലുക്കാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കിട്ട് ഇതിഹാസത്തെ താരത്തെ ആദരിച്ചത്.
‘‘ഒരേയൊരു വ്യക്തി.... താങ്കളെ ഒരുപാട് മിസ്സ് ചെയ്യുന്നു...സ്വർഗ്ഗീയ ജന്മദിനാശംസകൾ...‘എംപ്രസ്: ദി ഡെഫിനിറ്റീവ് ബയോഗ്രഫി ഓഫ് ശ്രീദേവി’ ഉടന്‍ വരുന്നു...’’ എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ശ്രീദേവിയുടെ ബയോഗ്രഫി. താരത്തിന്റെ വിതം, കരിയർ, പൈതൃകം എന്നിവയെക്കുറിച്ചുള്ള ജീവചരിത്രം ആരാധകരെ അറിയിക്കുന്നതാണ് ഈ പുസ്തകം. ധീരജ് യു. കുമാർ രചിച്ച് വെസ്റ്റ്‌ലാൻഡ് ബുക്‌സ് പ്രസിദ്ധീകരിക്കുന്നതാണിത്. അതിന്റെ അപ്ഡേറ്റാണ് പ്രിയങ്ക ചോപ്ര പങ്കിട്ടിരിക്കുന്നത്. ഒരു നടിയാകാൻ താൻ ആഗ്രഹിച്ചതിന്റെ പ്രധാന കാരണം ശ്രീദേവിയാണെന്ന് പ്രിയങ്ക ചോപ്ര പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2018-ൽ ശ്രീദേവിയുടെ വിയോഗത്തെത്തുടർന്ന്, ഇന്ത്യൻ സിനിമയിൽ ഐക്കണിന്റെ സമാനതകളില്ലാത്ത പാരമ്പര്യവും സ്വാധീനവും എടുത്തുകാണിച്ചുകൊണ്ട്, ടൈം മാഗസിനിൽ ചോപ്ര ഒരു വൈകാരിക ആദരാഞ്ജലി എഴുതിയിരുന്നു.
2018 ഫെബ്രുവരി 24 ന് ബന്ധുവായ നടൻ മോഹിത് മർവയുടെ വിവാഹത്തിൽ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് ശ്രീദേവി അന്തരിച്ചത്. ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണ താരത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഒരു മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും താരം അന്തരിച്ചു.

Comments