More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘വെള്ളത്തിന്റെ അടിയില്‍ കണ്ണൊക്കെ മിഴിച്ച് കിടക്കുകയായിരുന്നു ഉണ്ണി മുകുന്ദന്‍; പേര്‍ളിയുടെ മുടിയിലാണ് പിടുത്തം കിട്ടിയത്...’ അനുഭവം പങ്കിട്ട് ട്രെയിനര്‍ ഷൈജന്‍

Authored by Web Desk | Last updated: 13 Aug 2026, 11:56 PM | 4 min read

Print
Trainer Shyjan Augustine share unexpected accident in the last supper movie (Image Source: Instagram)
Trainer Shyjan Augustine share unexpected accident in the last supper movie (Image Source: Instagram)
നവാഗതനായ വിനില്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തി 2014 ല്‍ റിലീസ് ചെയ്ത സിനിമയാണ് ‘ദി ലാസ്റ്റ് സപ്പര്‍’. ഉണ്ണി മുകുന്ദനെക്കൂടാതെ അനു മോഹൻ, ശ്രീനാഥ് ഭാസി, പേളി മാണി എന്നിവരായിരുന്നു ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച ഒരപകടം സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആരാധകര്‍ കേട്ടറിഞ്ഞതാണ്. നെല്ലിയാമ്പതിയില്‍ വെച്ചുണ്ടായ ഒരു വെള്ളച്ചാട്ട രംഗ ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദനും പേര്‍ളി മാണിയും അബദ്ധത്തില്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്.
നെല്ലിയാമ്പതിയിലെ കാട്ടിലെ വെള്ളക്കെട്ടിലേക്ക് ചാടുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. അടിയൊഴുക്കുള്ള വെള്ളത്തില്‍ ഉണ്ണി മുകുന്ദനും പേളി മാണിയും മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന സെലിബ്രിറ്റി ട്രെയ്‌നര്‍ ഷൈജന്‍ അഗസ്റ്റിന്റെ സമയോചിതമായ ഇടപെടലാണ് ഇരുവരുടെയും ജീവന്‍ രക്ഷപെടുത്തിയത്.
ഇപ്പോഴിതാ അപ്രതീക്ഷിതമായ ഉണ്ടായ ആ അപകടത്തെയും മരണത്തെയും മുഖാമുഖം കണ്ട അനുഭവം പങ്കിടുകയാണ് ഷൈജന്‍ അഗസ്റ്റിന്‍. പേര്‍ളിയും അനു മോഹനും ഉണ്ണി മുകുന്ദനുമാണ് ആ സീനില്‍ ഉണ്ടായിരുന്നതെന്നും കൈ പൊക്കി ഉണ്ണി മുകുന്ദന്‍ താഴേക്ക് പോകുന്നത് കണ്ട് ചാടുകയായിരുന്നുവെന്നുമാണ് ഷൈജന്‍ പറയുന്നത്.
‘‘നെല്ലിയാമ്പതിയില്‍ ലാസ്റ്റ് സപ്പര്‍ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഡയറ്റ് നോക്കാന്‍ ഞാനായിരുന്നു കൂടെയുണ്ടായിരുന്നത്. കാട്ടില്‍ അലഞ്ഞ് തിരിഞ്ഞ് നടന്നിട്ട് പെട്ടെന്ന് വെള്ളം കാണുമ്പോള്‍ എടുത്ത് ചാടുന്ന രംഗമായിരുന്നു അത്. ലൊക്കേഷനില്‍ 40 പേരോളം ഉണ്ടായിരുന്നു. പേര്‍ളി മാണിയും അനു മോഹനും ഉണ്ണി മുകുന്ദനുമായിരുന്നു ആ രംഗത്തിലുണ്ടായിരുന്നത്. ഉണ്ണി മുകുന്ദനെ ഒന്ന് നോക്കിയേക്കണം എന്ന് എല്ലാവരും നേരത്തെ പറഞ്ഞിരുന്നു.
ആദ്യം എടുത്ത് ചാടിയത് അനു മോഹനാണ്. അദ്ദേഹത്തിന് അമ്പലക്കുളത്തിലും മറ്റും നീന്തി പരിചയമുണ്ട്. അതിനാല്‍ നീന്തിയങ്ങ് പോയി. രണ്ടാമത് ചാടിയത് ഉണ്ണി മുകുന്ദനാണ്. മൂന്നാമത് ചാടിയത് പേര്‍ളിയാണ്. പേര്‍ളി ഓടി വന്ന് അങ്ങ് നിന്നു. മൂന്നാമത്തെ വരവിലാണ് ചാടിയത്. അപ്പോഴേക്കും ഉണ്ണി മുകുന്ദന്‍ താഴേക്ക് പോയി. കൈ പൊക്കി താഴേക്ക് പോകുന്നത് കണ്ടതും ഞാന്‍ എടുത്ത് ചാടി. ഷോട്ട് തീരും മുമ്പ് ഞാന്‍ ചാടിയിരുന്നു. അതിന് ക്യാമറമാന്‍ ചീത്ത പറഞ്ഞു. പക്ഷെ അദ്ദേഹം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് കണ്ടാണ് ഞാന്‍ ചാടിയത്.
മുങ്ങി നോക്കിയിട്ട് അദ്ദേഹത്തെ കണ്ടില്ല. ഭയങ്കര അടിയൊഴുക്കുള്ള സ്ഥലമാണ്. ആദ്യം പിടി കിട്ടിയത് ആരുടെയോ തലമുടിയിലായിരുന്നു. അത് പേര്‍ളിയായിരുന്നു. പേര്‍ളിയും മുങ്ങിപ്പോയിരുന്നു. പേര്‍ളിയെ അടുത്തുള്ള ആളെ ഏല്‍പ്പിച്ച് രണ്ടാമതും മുങ്ങി. അവിടെ സഹായിക്കാന്‍ നിന്നൊരു പയ്യന്‍ പേര്‍ളിയുടെ കൈ കൊണ്ട് താഴത്തേക്ക് പോയിരുന്നു. ആര്‍ട്ടിലെ പയ്യനായിരുന്നു അത്. അവനേയും കിട്ടി.
എന്നാല്‍ അപ്പോള്‍ എന്റെ മനസില്‍ വന്നത് ഞാന്‍ ഉണ്ണി മുകുന്ദന്റെ കൂടെ വന്നിട്ട് അദ്ദേഹത്തെ രക്ഷിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ചോദിക്കുമ്പോള്‍ ഞാനെന്ത് മറുപടി പറയും എന്നായിരുന്നു. അപ്പോള്‍ എനിക്ക് പെട്ടെന്നാരു ധൈര്യം വന്നു. വെള്ളത്തിന്റെ അടിയില്‍ ചെന്നു നോക്കുമ്പോള്‍ കണ്ണൊക്കെ മിഴിച്ച് കിടക്കുകയാണ് ഉണ്ണി മുകുന്ദന്‍. ജീന്‍സില്‍ പിടിച്ച് പൊക്കി, റോപ്പ് ഒക്കെയിട്ട് വലിച്ച് കയറ്റി. അതിന് ശേഷം നോക്കുമ്പോള്‍ ഒരു പയ്യന്‍ എന്റെ ബനിയന്റെ വള്ളിയില്‍ പിടിച്ച് കിടപ്പുണ്ടായിരുന്നു എന്നത് കണ്ടു. അവന്‍ അസിസ്റ്റന്റ് ഡയറ്കടറായിരുന്നു. കരയ്ക്ക് കയറിയ ശേഷം അവന്‍ വന്ന് കെട്ടിപ്പിടിച്ച് പറയുമ്പോഴാണ് അറിയുന്നത്. ആ വെപ്രാളത്തില്‍ ആരൊക്കെയോ വെള്ളത്തില്‍ ചാടിയിരുന്നു. ഈ സംഭവം പുറത്ത് അറിയാന്‍ കാരണം ലൊക്കേഷന്‍ ഷൂട്ട് ചെയ്യുന്ന പയ്യന്‍ കാമറയില്‍ പകര്‍ത്തിയിരുന്നതിനാലാണ്. ഒരു മിനുറ്റ് 32 സെക്കന്റും ഉണ്ടായിരുന്നു ഈ സംഭവം. അത്രയും നേരം അദ്ദേഹം വെള്ളത്തിന് അടിയിലായിരുന്നു...’’ ഷൈജന്‍ അഗസ്റ്റിന്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പങ്കിട്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായതായിരുന്നു ഈ അപകടം. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷൈജന്‍ ഇത് പറഞ്ഞത്.





Tags

  • pearle maaney
  • unni mukundan
  • celebrity trainer shyjan augustine

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Mamitha got emotional on suriya's words (Image Source: Instagram)

‘ചെറിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച് ഇന്നൊരു സിനിമയുടെ കേന്ദ്രബിന്ദുവായി മമിത മാറിയിരിക്കുന്നു...’ സൂര്യയുടെ വാക്കുകള്‍ കേട്ട് വികാരഭരിതയായി മമിത

Priyanka Chopra shared a heartfelt tribute to the legendary Sridevi on her birth anniversary (Image Source: Instagram)

‘ദ വണ്‍ ആന്‍ഡ് ഒണ്‍ലി...താങ്കളെ ഒരുപാട് മിസ് ചെയ്യുന്നു; സ്വർഗ്ഗീയ ജന്മദിനാശംസകൾ...’ ശ്രീദേവിയുടെ ജീവചരിത്രം ‘എംപ്രസി’ന്റെ ഫസ്റ്റ്ലുക്ക് പങ്കിട്ട് ​‍പ്രിയങ്ക ചോപ്ര

photo-www.instagram.com/dushara_vijayan/

രജനികാന്തിനൊപ്പം അഭിനയിക്കണമല്ലോ എന്നോര്‍ത്ത് പേടിച്ച് പനി പിടിച്ചു; ദുഷാര വിജയന്‍

ഭാര്യയും മക്കളുമുളള യാഷില്‍ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല, ട്രെയിലറിലെ രംഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല; ‘ടോക്‌സിക്കി’നെതിരെ നടി ഋഷിക

ഭാര്യയും മക്കളുമുളള യാഷില്‍ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല, ട്രെയിലറിലെ രംഗങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല; ‘ടോക്‌സിക്കി’നെതിരെ നടി ഋഷിക

‘ഈ മനുഷ്യന്‍ എന്നോടിത് 12 വര്‍ഷം മുന്‍പേ പറഞ്ഞു’; നിവിന്‍ പോളിയുടെ വാക്കുകള്‍ പങ്കുവെച്ച് അനുപമ

‘ഈ മനുഷ്യന്‍ എന്നോടിത് 12 വര്‍ഷം മുന്‍പേ പറഞ്ഞു’; നിവിന്‍ പോളിയുടെ വാക്കുകള്‍ പങ്കുവെച്ച് അനുപമ

ശ്രീദേവിയുടെ 62-ാം ജന്മവാർഷികത്തിൽ അമ്മയെ അനുസ്മരിച്ച് ഇളയ മകളും നടിയുമായ ഖുഷി കപൂർ

ശ്രീദേവിയുടെ 62-ാം ജന്മവാർഷികത്തിൽ അമ്മയെ അനുസ്മരിച്ച് ഇളയ മകളും നടിയുമായ ഖുഷി കപൂർ

Comments