മലയാള സിനിമയില്‍ ബാലതാരമായി കടന്നു വന്ന് പിന്നീട് പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്ന അഭിനേത്രിയാണ് മമിത ബൈജു. സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, ‘പ്രേമലു’ എന്ന സിനിമയിലൂടെയാണ് തെന്നിന്ത്യന്‍ സിനിമാലോകത്തിന് പ്രിയങ്കരിയായത്. നിലവില്‍ തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി വളർന്നിരിക്കുകയാണ് മമിത. ഡ്യൂഡ്,കാര,ജനനായകൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും സാന്നിധ്യമറിയിച്ച മമിതയ്ക്ക് തെലുങ്കിലും വൻ അവസരങ്ങളാണ് ലഭിക്കുന്നത്. താരത്തിന്റെ കരിയറിലെ അതിവേഗ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘വിശ്വനാഥ് ആൻഡ് സണ്‍സ്’ ആണ് മമിതയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ഓഗസ്റ്റ് 14 നാണ് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുൻപ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നായികാപ്രാധാന്യമുള്ള ഒരു റോളിലാണ് മമിത ചിത്രത്തില്‍ തിളങ്ങുന്നതെന്നാണ് ട്രെയ്‌ലർ നല്‍കുന്ന സൂചനകള്‍.
ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ വേദിയില്‍ വച്ച് സൂര്യ മമിതയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച മമിത ഇന്ന് ഒരു സിനിമയുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നുവെന്നാണ് സൂര്യ പറഞ്ഞത്.
‘ജീവിതം ആരംഭിക്കുമ്പോൾ നിങ്ങളുടെ കൈയില്‍ ഒന്നുമുണ്ടാവേണ്ട ആവശ്യമില്ല. അത് പണമാകട്ടെ, കുടുംബ പശ്ചാത്തലമാകട്ടെ, കഴിവ് ആകട്ടെ ഒന്നും വേണമെന്നില്ല. പക്ഷേ നിങ്ങൾ സ്വയം വിശ്വസിക്കുമ്പോൾ, നിങ്ങൾക്ക് ഇവിടെയെത്താന്‍ കഴിയും. രു പശ്ചാത്തലവുമില്ലാതെ, നിങ്ങൾ സ്വയം വിശ്വസിക്കുമ്പോൾ നിങ്ങള്‍ക്ക് ഇവിടെയിരിക്കാം എന്നാണ് ഞാന്‍ കരുതുന്നത്. മമിത ഇപ്പോൾ ഇവിടെയുണ്ട്. ഒരു കുട്ടി ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി, ഇപ്പോൾ വിശ്വനാഥ് & സൺസിൽ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ വിശ്വസിക്കൂ, നിങ്ങൾക്ക് പ്രതീക്ഷയുണ്ടെങ്കിൽ, അതിൽ വിശ്വസിക്കൂ, ജീവിതം തീർച്ചയായും മനോഹരമാണ്.
ഈ മനോഹരമായ ഊർജ്ജത്തിന് വളരെ നന്ദി മമിത... ഈ സിനിമയിൽ ‘മാഡി’യായി അഭിനയിച്ചതിന് വളരെ നന്ദി, മാഡിയെ കാണുമ്പോൾ അവർ എപ്പോഴും ഈ മാഡിയെ ഓർക്കും, താങ്കള്‍ മാഡിയെ കാലാതീതമാക്കി എന്ന് ഞാൻ കരുതുന്നു. ക്യാമറയ്ക്ക് മുന്നിൽ ഇത്രയും സത്യസന്ധത കാണിച്ചതിന് വളരെ നന്ദി...’’ എന്നാണ് സൂര്യ പറഞ്ഞത്. സൂര്യയുടെ വാക്കുകള്‍ കേട്ട് മമിത വികാരഭരിതയാകുന്നതും ദൃശ്യങ്ങളില്‍ കാണാം.

സൂര്യയെക്കുറിച്ച് മമിതയും വാചാലയായി സംസാരിച്ചിരുന്നു. ‘‘ഒരു ഫാൻ ഗേള്‍ എന്ന നിലയില്‍ വിശ്വനാഥ് ആൻഡ് സണ്‍സ് കാണാൻ ഞാനും കാത്തിരിക്കുകയാണ്. 2015 ല്‍ കൊച്ചി ലുലു മാളില്‍ ഒരു ഇവന്റിനായി സൂര്യ സാർ എത്തിയിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസിലും എന്റെ ചേട്ടൻ പതിനൊന്നിലും പഠിക്കുകയാണ്. അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി. എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്നെ പേരന്റ്സ് വിട്ടില്ല. അന്ന് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വരിക എന്നത് തന്നെ വലിയ കാര്യമാണ്. അത് ടാസ്ക് ആയതുകൊണ്ട് എന്നെ വിട്ടില്ല. അന്ന് ചേട്ടൻ സൂര്യ സാറിനെ കണ്ടു ഫോട്ടോ എടുത്തു തിരിച്ചുവന്നു. അത് എന്നെ കാണിച്ചപ്പോള്‍ എനിക്ക് വിഷമമായി. പക്ഷേ ഇന്ന് ട്രിവാൻഡ്രം ലുലു മാളില്‍ സാറിന്റെ കൂടെ സാറിന്റെ പടത്തില്‍ അഭിനയിച്ച് ഇവിടെ നില്‍ക്കാൻ പറ്റുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്....’’ എന്നാണ് മമിത പറഞ്ഞത്. വിശ്വനാഥ് ആൻഡ് സണ്‍സ് പ്രൊമോഷണല്‍ ഇവന്റിനിടെയായിരുന്നു മമിതയുടെ പ്രതികരണം.

Comments