ചെന്നൈ: വംശനാശഭീഷണി നേരിടുന്ന വിഭാഗത്തില്‍പെടുന്ന കുരങ്ങുമായി ബന്ധപ്പെട്ട് നടന്‍ ചീയാന്‍ വിക്രത്തിനെതിരേ തമിഴ്‌നാട് വനം വന്യജീവി വകുപ്പ് കേസെടുത്തു. മണിപ്പൂരില്‍ നിന്നും കൊണ്ടുവന്ന ലാര്‍ ഗിബ്ബണ്‍ വിഭാഗത്തില്‍ പെടുന്ന കുരുങ്ങിനെ എടുത്തുകൊണ്ടുള്ള നടന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കേസെടുത്തിരിക്കുന്നത്്. സംഭവം വിവാദമായി മാറിയതോടെ വിക്രം സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
വില്‍പ്പനയ്ക്കും വാങ്ങലിനും കടുത്ത നിയന്ത്രണമുള്ള വിഭാഗത്തില്‍ പെടുന്ന ലാര്‍ ഗിബ്ബണ്‍ ഇന്ത്യയിലെ തദ്ദേശീയ ജീവികളല്ല. കുരുങ്ങിനെ വിക്രത്തിന്റെ കയ്യില്‍ എത്തി എന്നതും അന്വേഷണ പരിധിയിലുണ്ട്. മണിപ്പൂര്‍ സ്വദേശിയായ ഒരാളാണ് കുരങ്ങിനെ കൊണ്ടുവന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എട്ടു കുരുങ്ങുകളെ കൊണ്ടുവന്നതില്‍ മൂന്നെണ്ണത്തിനെ കോയമ്പത്തൂരിലേക്കും അതില്‍ രണ്ടെണ്ണത്തിനെ ചെന്നൈയിലേക്കും കൊണ്ടുവന്നു. അതില്‍ ഒരെണ്ണത്തിനെ വാങ്ങിയത് വിക്രത്തിന്റെ ബന്ധുവാണെന്ന വിവരം കിട്ടിയിട്ടുണ്ട്.
നടന്‍ എന്ന നിലയ്ക്ക് ഈ ജീവികളെ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് മറ്റുള്ളവരെയും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ കാണപ്പെടുന്ന, മരങ്ങളില്‍ ജീവിക്കുന്ന ഒരു ചെറിയ തരം വാലില്ലാക്കുരങ്ങുകളാണ് ലാര്‍ ഗിബ്ബണുകള്‍. കറുപ്പും കടും തവിട്ടും മുതല്‍ ഇളം ക്രീം നിറം വരെയുള്ള രോമങ്ങള്‍ ഇവയ്ക്കുണ്ട്. അന്തരീക്ഷത്തില്‍ മികച്ച സര്‍ക്കസ് അഭ്യാസങ്ങള്‍ കാണിക്കാന്‍ കഴിയുന്നവരാണ് ഇവര്‍. ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, തായ്ലന്‍ഡ്, ലാവോസ് എന്നിവിടങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്.
ഐ.യു.സി.എന്നിന്റെ റെഡ് ലിസ്റ്റില്‍ 'വംശനാശഭീഷണി നേരിടുന്നവ' എന്ന വിഭാഗത്തിലാണ് ലാര്‍ ഗിബ്ബണ്‍ ഉള്‍പ്പെടുന്നത്. വാസസ്ഥലങ്ങള്‍ നഷ്ടപ്പെടുന്നതും അനധികൃത പെറ്റ് ബിസിനസ്സുമാണ് കാടുകളില്‍ ഇവയുടെ എണ്ണം കുറയാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാടുകളില്‍ നിന്ന് ഇവയുടെ കുഞ്ഞുങ്ങളെ മോഷടിച്ചാണ് 'ലക്ഷ്വറി പെറ്റുകളായി' വില്‍ക്കുന്നത്.
വീഡിയോയില്‍, വിക്രം ഈ കുരങ്ങിനെ താലോലിക്കുന്നതും ലാളിക്കുന്നതുമാണ് കാണാന്‍ കഴിഞ്ഞത്. ഇതോടെയാണ് സംരക്ഷിത വിഭാഗത്തില്‍പ്പെട്ട ഈ അപൂര്‍വ്വ ജീവിയെ നിയമവിരുദ്ധമായി കൈവശം വച്ചതിനെക്കുറിച്ച് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഈറോഡിലെ മൃഗവളര്‍ത്തലുകാരന്‍ കൈവശം വെച്ചിരുന്ന മൂന്ന് ലാര്‍ ഗിബ്ബണുകളില്‍ ഒരെണ്ണം ചത്തതായും വിവരം വനംവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Comments