ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ 300 അടി താഴേക്ക് പതിച്ച എ-320 വിമാനത്തിന്റെ ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (ബ്ലാക്ക് ബോക്സ്) പരിശോധിച്ചതിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും തകരാറിലായതിനെ തുടർന്ന്, എലിവേറ്ററുകൾ, എയിലറോണുകൾ തുടങ്ങിയ പ്രധാന നിയന്ത്രണോപാധികൾ 4 സെക്കൻഡോളം പൂർണ്ണമായും ഒരേസമയം നഷ്ടപ്പെട്ടതായി എയർബസ് കണ്ടെത്തി.
ഈ 4 സെക്കൻഡിനുള്ളിൽ പൈലറ്റിന്റെ നിയന്ത്രണങ്ങളൊന്നുമില്ലാതെ തന്നെ എ-320 നിയോ വിമാനത്തിന്റെ എലിവേറ്ററുകളും എയിലറോണുകളും തനിയെ ചലിക്കുകയായിരുന്നു. വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ പ്രതലങ്ങളുടെ പ്രവർത്തനത്തിന് ഹൈഡ്രോളിക് സംവിധാനങ്ങൾ നിർണായകമാണ്. നോസ് ഭാഗം ഉയർത്താനും താഴ്ത്താനും സഹായിക്കുന്ന എലിവേറ്ററുകൾ, ചിറകുകളുടെ അഗ്രങ്ങൾ ചലിപ്പിച്ച് വിമാനത്തെ ഇടത്തോട്ടോ വലത്തോട്ടോ തിരിക്കുന്ന എയിലറോണുകൾ, ലിഫ്റ്റ് കുറയ്ക്കാനും ലാൻഡിംഗിന് സഹായിക്കാനും ഉപയോഗിക്കുന്ന സ്പോയിലറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
തുടർന്ന് വിമാനത്തിന്റെ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. കോക്ക്പിറ്റിൽ സ്റ്റാൾ മുന്നറിയിപ്പുകൾ ജനറേറ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന്, ആ സമയത്ത് വിമാനം പറപ്പിക്കുകയായിരുന്ന കോ-പൈലറ്റ് തന്റെ കൺട്രോൾ സ്റ്റിക്ക് മുന്നോട്ട് തള്ളുകയായിരുന്നു. വിമാനത്തിന്റെ ചിറകുകൾക്ക് ആവശ്യമായ ലിഫ്റ്റ് ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയും പറക്കൽ തുടരാൻ കഴിയാത്ത സാഹചര്യത്തിലുമാകുന്ന അവസ്ഥയാണ് 'സ്റ്റാൾ'. ഇത് അപകടകരമായ ഒരു സാഹചര്യമാണ്.
വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്നായപ്പോൾ, സ്റ്റാൾ ഒഴിവാക്കാനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ ഭാഗമായി കോ-പൈലറ്റ് തന്റെ സൈഡ്-സ്റ്റിക്ക് മുന്നോട്ട് തള്ളി വിമാനത്തിന്റെ നോസ് താഴ്ത്താൻ ശ്രമിച്ചു.എന്നാൽ ഹൈഡ്രോളിക് പവർ ലഭ്യമല്ലാതിരുന്നതിനാൽ, ഏതാനും സെക്കൻഡുകൾക്കുള്ളിൽ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും പുനഃസ്ഥാപിക്കപ്പെടുന്നതുവരെ അദ്ദേഹത്തിന്റെ നിയന്ത്രണങ്ങൾ ഫലം കണ്ടിരുന്നില്ല. ഇത് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിച്ചെങ്കിലും, വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതുമൂലം യാത്രക്കാർക്കും ക്യാബിൻ ജീവനക്കാർക്കും പരിക്കേറ്റു. വിമാനത്തിന്റെ മേൽക്കൂരയിൽ ചെന്നിടിച്ചാണ് പലർക്കും പരിക്കേറ്റത്.
വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് കൺഫർമേറ്ററി ഡ്രഗ് ടെസ്റ്റിൽ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം നേരിടുകയാണ്.യാത്രയിലുടനീളം 137 യാത്രക്കാരും 8 ജീവനക്കാരും അടക്കം 145 ആളുകളുമായി സഞ്ചരിച്ച വിമാനമാണ് പെട്ടെന്ന് താഴ്ചയിലേക്ക് പതിച്ചത്. സംഭവത്തിൽ കുറഞ്ഞത് 24 യാത്രക്കാർക്കെങ്കിലും പരിക്കേറ്റിരുന്നു.
നിർബന്ധിത പരിശോധനയ്ക്കിടെ പൈലറ്റ്-ഇൻ-കമാൻഡ് മയക്കുമരുന്ന് ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ കൺഫർമേറ്ററി പരിശോധനയിലാണ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തിയത്.

Comments