ശല്യക്കാരായ കാട്ടുപന്നികളെ വെടിവെക്കാൻ അംഗീകൃത ഷൂട്ടർമാർക്ക് സംസ്ഥാനത്ത് എവിടെയും അനുമതി നൽകി വനംവകുപ്പ്. ഇതുസംബന്ധിച്ച് ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി.
നേരത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പട്ടികയിൽ ഉൾപ്പെട്ട അംഗീകൃത ഷൂട്ടർമാർക്ക് അതത് തദ്ദേശസ്ഥാപനത്തിന്റെ പരിധിയിൽ മാത്രമായിരുന്നു കാട്ടുപന്നിയെ വെടിവെക്കാൻ അനുമതിയുണ്ടായിരുന്നത്. പുതിയ ഉത്തരവോടെ സംസ്ഥാനത്തെ ഏത് പ്രദേശത്തും അംഗീകൃത ഷൂട്ടർമാർക്ക് കാട്ടുപന്നിയെ വെടിവെക്കാം.
സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനംവകുപ്പ് വ്യക്തമാക്കുന്നു. കൃഷിനാശവും മനുഷ്യർക്കുള്ള ഭീഷണിയും വർധിക്കുന്ന സാഹചര്യത്തിലാണ് കാട്ടുപന്നി നിയന്ത്രണത്തിനുള്ള നടപടികൾ സർക്കാർ ശക്തമാക്കുന്നത്.

Comments