ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14 ‘വിഭജന ഭീകരത അനുസ്മരണ ദിനമായി’ ആചരിച്ച് ബിജെപി. വിഭജനകാലത്ത് ജീവൻ നഷ്ടപ്പെടുകയും കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളെ അനുസ്മരിച്ചാണ് ദിനാചരണം.
രാജ്യവിഭജനത്തിന് വഴിയൊരുക്കിയത് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ നയപരമായ വീഴ്ചകളും അധികാര രാഷ്ട്രീയവുമാണെന്ന് ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ ആരോപിച്ചു. വിഭജനകാലത്തെ കലാപങ്ങളിലും കൂട്ടപ്പലായനങ്ങളിലും ജീവൻ നഷ്ടപ്പെട്ട നിരപരാധികളെ ഓർക്കുന്നതിനായി 2021 മുതലാണ് നരേന്ദ്ര മോദി സർക്കാർ ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിച്ചുവരുന്നത്.
അന്നത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്ചകൾ ഭാരതാംബയുടെ അഖണ്ഡതയ്ക്കും അന്തസ്സിനും ആഴത്തിലുള്ള മുറിവുകളാണ് സൃഷ്ടിച്ചതെന്നും നിതിൻ നബിൻ എക്സിൽ കുറിച്ചു.

Comments