കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു കേസിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി. ശശിധരൻ ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതിലൊക്കെ കുറ്റപത്രം നൽകിയെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് എസ്.പി. നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്.
എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും പുൽപ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂർത്തിയായെന്നും എസ്.പി. വ്യക്തമാക്കി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള സർക്കാർ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ സെപ്റ്റംബറിൽ തന്നെ പരിഗണിക്കണമെന്ന് പിന്നോക്ക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ നേരത്തെ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുകയും ചെയ്തു.
2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയുണ്ടാക്കി പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ്.എൻ.ഡി.പി കോടികൾ വായ്പയെടുത്തുവെന്നാണ് ആരോപണം. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്റെ പരാതി.

Comments