More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സവർക്കറെക്കുറിച്ചുള്ള വിദ്വേഷ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസ് റദ്ദാക്കി; ആവർത്തിച്ചാൽ സ്വമേധയാ കേസെടുക്കും

Authored by Web Desk | Last updated: 14 Aug 2026, 1:36 PM | 2 min read

Print

വിഡി സവർക്കറെക്കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിൽ സമൻസ് അയച്ച ലഖ്നൗ വിചാരണ കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

സവർക്കറെക്കുറിച്ചുള്ള വിദ്വേഷ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെയുള്ള  കേസ് റദ്ദാക്കി; ആവർത്തിച്ചാൽ സ്വമേധയാ കേസെടുക്കും
ന്യൂഡൽഹി: വിഡി സവർക്കറെക്കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസിൽ സമൻസ് അയച്ച ലഖ്നൗ വിചാരണ കോടതിയുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. യുപി സർക്കാരിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങിയിട്ടില്ലാത്തതിനാലാണിതെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീൽ നഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി."യുപി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യമായ അനുമതി ലഭിച്ചതായി കാണിക്കുന്നില്ല. ഈ സാഹചര്യത്തിൽ, പരാതിയും മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവുകളും റദ്ദാക്കപ്പെടുന്നു," ബെഞ്ച് വ്യക്തമാക്കി.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 2022 നവംബർ 17-ന് മഹാരാഷ്ട്രയിലെ അകോല ജില്ലയിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളെക്കുറിച്ചായിരുന്നു കേസ്. തനിക്കെതിരായ കീഴ്ക്കോടതിയുടെ ഉത്തരവിനെതിരെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

സവർക്കരെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് വിളിച്ചെന്നും വാർത്താസമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലക്നൗ കോടതിയിൽ പരാതി നൽകിയിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം അനുസരിച്ച്, സവർക്കർ പെൻഷൻ കൈപ്പറ്റിയിരുന്ന ഒരു ബ്രിട്ടീഷ് കാര്യസ്ഥനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഈ പരാമർശങ്ങൾ സമൂഹത്തിൽ വിദ്വേഷവും ശത്രുതയും പരത്തിയതായി വിചാരണക്കോടതി നിരീക്ഷിച്ചു. അതിനാൽ, രാഹുൽ ഗാന്ധിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് കണ്ടെത്തിയ വിചാരണക്കോടതി അദ്ദേഹത്തിന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകി.

രാഹുൽ ഹാജരാകണം എന്ന് നിർദ്ദേശിച്ച് 2024 നവംബറിൽ ലക്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിച്ച ബഞ്ച് രാഹുൽ ഗാന്ധിയെ കടുത്ത ഭാഷയിൽ വിമർശിച്ചു. ചരിത്രമറിയാതെ രാഹുൽഗാന്ധി ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി താക്കീത് നൽകിയിരുന്നു. രാഹുൽ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ സവർക്കരെ പുകഴ്ത്തി കത്തെഴുതിയതിനെ കുറിച്ച് അറിയാമോ എന്നും കോടതി ചോദിച്ചിരുന്നു.

“നിയമപരമായി നിങ്ങൾക്ക് സാധുതയുണ്ട്, നിങ്ങൾക്ക് സ്റ്റേ ലഭിക്കും. എന്നാൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇനി അത്തരം പ്രസ്താവനകൾ ഉണ്ടായാൽ കോടതി സ്വമേധയാ നടപടിയെടുക്കും. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് യാതൊരു പരാമർശവും പാടില്ല. അവർ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു, എന്നിട്ട് നാം അവരോട് ഇങ്ങനെയാണോ പെരുമാറുന്നത്?" എന്ന് കോടതി ചോദിച്ചു.രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തെഴുതിയിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. എങ്കിലും, രാഹുൽ ഗാന്ധിക്കെതിരെ ക്രിമിനൽ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ നിയമപ്രകാരമുള്ള അനുമതി ഇല്ലാതിരുന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാൻ സുപ്രീം കോടതിയെ പ്രേരിപ്പിച്ചത്.

Tags

  • v d savarkar
  • rahul gandhi
  • supreme court of india

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിമാനത്താവളത്തിൽ സിഐ‌എസ്‌എഫിനെ നോക്കുകുത്തിയാക്കി യുവതിയുടെ അക്രമം; 49,000 രൂപയുടെ നാശനഷ്ടം!

വിമാനത്താവളത്തിൽ സിഐ‌എസ്‌എഫിനെ നോക്കുകുത്തിയാക്കി യുവതിയുടെ അക്രമം; 49,000 രൂപയുടെ നാശനഷ്ടം!

photo ; facebook

മൈക്രോഫിനാൻസ് തട്ടിപ്പ് :ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ചെങ്കോട്ട ലക്ഷ്യമിടുമെന്നും; കാക്കി ധരിച്ചവർ ആക്രമണം നടത്തുമെന്നും ഇ മെയിൽ

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ചെങ്കോട്ട ലക്ഷ്യമിടുമെന്നും; കാക്കി ധരിച്ചവർ ആക്രമണം നടത്തുമെന്നും ഇ മെയിൽ

photo ; facebook

സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്ര; ഖേദം പ്രകടിപ്പിച്ച് സി ആർ മഹേഷ് എംഎൽഎ

photo ; facebook

ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിച്ച് ബിജെപി

സുപ്രീം കോടതി പിന്തുണച്ചു: കരൂർ ദുരന്തബാധിതരുടെ ജോലി നിയമനങ്ങൾക്ക് പച്ചക്കൊടി; വിജയ്ക്ക് വിജയം

സുപ്രീം കോടതി പിന്തുണച്ചു: കരൂർ ദുരന്തബാധിതരുടെ ജോലി നിയമനങ്ങൾക്ക് പച്ചക്കൊടി; വിജയ്ക്ക് വിജയം

Comments