കൊല്ലം: സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് സി ആർ മഹേഷ് എംഎൽഎ. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര നിയമവിരുദ്ധമാണെന്നും തന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചെന്നും മഹേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. അറിഞ്ഞോ അറിയാതെയോ പലരുടെയും ഭാഗത്ത് ട്രാഫിക് നിയമലംഘനങ്ങൾ സംഭവിക്കാറുണ്ടെങ്കിലും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഇത്തരം വീഴ്ചകൾ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് പോകുന്നതിനിടെയാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള പിഴവ് സംഭവിച്ചതെന്നാണ് മഹേഷിന്റെ ഓർമ്മ. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് ഇത്തരം കേസുകളിലെ പിഴകളെല്ലാം അടച്ചതായും അദ്ദേഹം വ്യക്തമാക്കി.
കായിക മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ ജെയ്സൺ കാർ ഓടിക്കുന്നതിനിടെ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര റീലായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ഉയർന്നത്. സംഭവസമയത്ത് ജെയ്സൺ സ്റ്റാഫ് അംഗമായിരുന്നില്ല. കാറിന്റെ പിൻസീറ്റിൽ ചാണ്ടി ഉമ്മൻ എംഎൽഎയും ഉണ്ടായിരുന്നു.
റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കേണ്ട ജനപ്രതിനിധികൾ തന്നെ നിയമലംഘനം നടത്തിയെന്ന വിമർശനം സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ശക്തമായതോടെയാണ് മഹേഷിന്റെ പ്രതികരണം.

Comments