More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

പത്തനംതിട്ടയുടെ വെള്ളപ്പൊക്ക ഭീതിക്ക് ശാശ്വത പരിഹാരം; 'നമാമി പമ്പ'' നടപ്പാക്കണമെന്ന് അനൂപ് ആന്റണി

Authored by Web Desk | Last updated: 14 Aug 2026, 4:36 PM | 2 min read

Print
പത്തനംതിട്ടയുടെ വെള്ളപ്പൊക്ക ഭീതിക്ക് ശാശ്വത പരിഹാരം; 'നമാമി പമ്പ'' നടപ്പാക്കണമെന്ന് അനൂപ് ആന്റണി
പത്തനംതിട്ട: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിന് പരിഹാരം നല്‍കാന്‍ 'നമാമി പമ്പ മിഷന്‍' നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ബിജെപി നേതാവ് അനൂപ് ആന്റണി. പമ്പ നദിയെ സംരക്ഷിക്കുന്നതിനായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി വിജയിപ്പിച്ച മാതൃകാ പദ്ധതിയായ നമാമി ഗംഗയുടെ മാതൃകയില്‍ നമാമി പമ്പ മിഷന്‍ രൂപീകരിച്ച് നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതായി സാമൂഹ്യമാധ്യമങ്ങളിലെ കുറിപ്പില്‍ അനൂപ് ആന്റണി വ്യക്തമാക്കി.

2018 ലെയും 2023 ലെയും രണ്ടു വെള്ളപ്പൊക്കങ്ങള്‍ പത്തനംതിട്ട ജില്ലയില്‍ രൂക്ഷമായി ബാധിച്ചെന്നും വെള്ളപ്പൊക്കങ്ങള്‍ പമ്പയുടെയും കുട്ടനാടന്‍ മേഖലകളുടെയും സ്വാഭാവിക ഒഴുക്കിനെയും ആഴത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും പറയുന്നു. എക്കലും മണ്ണും അടിഞ്ഞുകൂടി നദിയുടെ ആഴം കുറഞ്ഞതും, മലിനീകരണവും, കക്കി, അഴുത, കക്കാട്, കല്ലാര്‍ തുടങ്ങിയ പോഷകനദികളിലെ ഒഴുക്ക് തടസ്സപ്പെട്ടതുമാണ് പ്രളയസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ശാസ്ത്രീയ സംവിധാനം വേണമെന്നും പറയുന്നു. കേന്ദ്രപദ്ധതിക്കായി കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ശ്രീ. സി.ആര്‍. പാട്ടീലിനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചതായും പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം


പമ്പ നദിയുടെ സംരക്ഷണത്തിനായി 'നമാമി പമ്പ മിഷന്‍' നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ശ്രീ. സി.ആര്‍. പാട്ടീലിനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. ദക്ഷിണ ഗംഗയും ശബരിമല പുണ്യപൂങ്കാവനത്തിന്റെ ജീവനാഡിയുമായ പമ്പ നദിയെ സംരക്ഷിക്കുന്നതിനായി മോദി സര്‍ക്കാര്‍ നടപ്പിലാക്കി വിജയിപ്പിച്ച മാതൃകാ പദ്ധതിയായ നമാമി ഗംഗയുടെ മാതൃകയില്‍ നമാമി പമ്പ മിഷന്‍ രൂപീകരിച്ച് നടപ്പിലാക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ജി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ്ജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

2003-ല്‍ കൊണ്ടു വന്ന പമ്പ ആക്ഷന്‍ പ്ലാന്‍ ലക്ഷ്യത്തിലെത്തിയിരുന്നില്ല എന്നത് പ്രസക്തമാണ്. 2018-ലെ മഹാപ്രളയവും അടുത്തിടെ ഉണ്ടായ കനത്ത വെള്ളപ്പൊക്കവും പമ്പയുടെയും കുട്ടനാടന്‍ മേഖലകളുടെയും സ്വാഭാവിക ഒഴുക്കിനെയും ആഴത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. എക്കലും മണ്ണും അടിഞ്ഞുകൂടി നദിയുടെ ആഴം കുറഞ്ഞതും, മലിനീകരണവും, കക്കി, അഴുത, കക്കാട്, കല്ലാര്‍ തുടങ്ങിയ പോഷകനദികളിലെ ഒഴുക്ക് തടസ്സപ്പെട്ടതുമാണ് പ്രളയസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ ശാസ്ത്രീയമായ എക്കല്‍ നീക്കലും സമഗ്രമായ മാലിന്യസംസ്‌കരണവും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. ഒപ്പം പോഷകനദികളെയും, കൈത്തൊടുകളെയും സംരക്ഷിക്കേണ്ടതുണ്ട്.

ഇതിന്റെ ഭാഗമായി, പമ്പയുടെ നിലവിലെ അവസ്ഥയും പ്രശ്‌നങ്ങളും നേരിട്ട് പഠിക്കാന്‍ കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘത്തെ അയക്കണമെന്ന് ബഹു. കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ സംഘം നല്‍കുന്ന പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 'നമാമി പമ്പ മിഷന്' അന്തിമരൂപം നല്‍കാന്‍ സാധിക്കും! ഈ പദ്ധതിയില്‍ നിര്‍ണായകമായ ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായും വിശദമായ ചര്‍ച്ചകള്‍ നടത്തും. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ഔദ്യോഗികവും കൃത്യവുമായ ആശയവിനിമയം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

നിര്‍ഭാഗ്യവശാല്‍, ഈ വിഷയത്തില്‍ ശക്തമായ ഒരു ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന്റെ ഗൗരവം സംസ്ഥാന സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ തീര്‍ച്ചയായും ഇടപെടും. നമ്മുടെ നാടിന്റെയും പമ്പ നദിയുടെയും അയ്യപ്പഭക്തരുടെയും, ചെറുകോല്‍പ്പുഴ, മാരാമണ്‍ തുടങ്ങിയ കണ്‍വെന്‍ഷനുകളില്‍ എത്തുന്ന ഭക്തരുടെയും സുരക്ഷയ്ക്കും ആറന്മുള വള്ളംകളി ഉള്‍പ്പെടെയുള്ളവയുടെ സുഗമമായ നടത്തിപ്പിനുമായി ഈ ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയും അനുകൂലമായ നടപടിയും ഉണ്ടാകും. പമ്പയെ നമ്മള്‍ വീണ്ടെടുക്കും. വെള്ളപ്പൊക്കത്തിന് പരിഹാരം കാണും.

Tags

  • bjp
  • anoop antony

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

പെരിയില്‍ കോണ്‍ഗ്രസ് പോര് തുടരുന്നു; പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗം രാജിവെച്ചു

photo ; facebook

സ്കൂളുകളിൽ ‘വന്ദേമാതരം’ നിർബന്ധമല്ല; ദേശീയഗാനം മാത്രം ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ

വാട്ടർബോട്ടിലിനു പകരം മദ്യക്കുപ്പി! സ്കൂളിൽ പെൺകുട്ടികൾ മദ്യപിക്കുന്നു; സഹപാഠികൾ ചിത്രീകരിച്ച വീഡിയോ വൈറൽ!

വാട്ടർബോട്ടിലിനു പകരം മദ്യക്കുപ്പി! സ്കൂളിൽ പെൺകുട്ടികൾ മദ്യപിക്കുന്നു; സഹപാഠികൾ ചിത്രീകരിച്ച വീഡിയോ വൈറൽ!

photo-facebook

വനിതകളുടെ ഒത്തുചേരൽ അനാവശ്യം‘സ്ത്രീകൾക്ക് അടങ്ങാത്ത കാമഭ്രാന്ത് ; അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

photo ; facebook

കേന്ദ്രത്തിന്റെ ഖനന നിയമ ഭേദഗതി ഫെഡറൽ തത്വങ്ങളെ കാറ്റിൽപ്പറത്തുന്നു; പിണറായി വിജയൻ

കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ മുട്ടയേറ് ; മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ വാഹനം അപകടത്തില്‍പെടുത്തി കൊള്ളയടിക്കുന്നു ; ബിഡദിയില്‍ ഉണ്ടായ അപകടം അന്വേഷിക്കും

കെ.എസ്.ആര്‍.ടി.സി. ബസിന് നേരെ മുട്ടയേറ് ; മൈസൂരു-ബെംഗളൂരു ദേശീയപാതയില്‍ വാഹനം അപകടത്തില്‍പെടുത്തി കൊള്ളയടിക്കുന്നു ; ബിഡദിയില്‍ ഉണ്ടായ അപകടം അന്വേഷിക്കും

Comments