തിരുവനന്തപുരം: മെസി വിവാദത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. സർക്കാരിന്റെ പേര് ദുരുപയോഗം ചെയ്ത് കോടികളുടെ തട്ടിപ്പ് നടന്നെന്നും സംഭവത്തിൽ സർക്കാർ ശുപാർശ പ്രകാരം അന്വേഷണം സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഎസ്ടി തട്ടിപ്പിലും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും എസ് സുരേഷ് പറഞ്ഞു.
കൊള്ളയുടെ പണം മാർക്സിസ്റ്റ് പാർട്ടിക്കും മുൻ മുഖ്യമന്ത്രിയുടെ സ്വന്തക്കാർക്കും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതാണ് കേന്ദ്ര ഏജൻസിയുടെ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നതിന്റെ കാരണമെന്നും എസ് സുരേഷ് വ്യക്തമാക്കി. കൊള്ളയിൽ നിന്ന് സിപിഐഎമ്മിനും പിണറായി വിജയനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ തലപ്പത്ത് ക്രിമിനൽ കേസുകളും ഗുരുതര ആരോപണങ്ങളും നേരിടുന്നവർ എത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു.

Comments