ഭുവനേശ്വർ: വിമാനം റദ്ദാക്കിയതിൽ കുപിതയായ യുവതി വിമാനത്താവളത്തിൽ കണ്ണിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞ് അക്രമാസക്തയായി. ഭുവനേശ്വർ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിലാണ് യുവതി അക്രമമഴിച്ചുവിട്ടത്.
വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം നടന്നതെന്ന് എയർഫീൽഡ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. സാങ്കേതിക തകരാർ കാരണം കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കിയതിനെത്തുടർന്നായിരുന്നു അക്രമ സംഭവം അരങ്ങേറിയത്. മാമോനി ഖരത് എന്ന യാത്രക്കാരിയാണ് ഇൻഡിഗോയുടെ 6ഇ 7352 വിമാനത്തിൽ കൊൽക്കത്തയിലേക്ക് യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്നത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്‌എഫ്), ഇൻഡിഗോ സ്റ്റാഫ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ സ്റ്റാഫ് എന്നിവരെ നോക്കുകുത്തിയാക്കിക്കൊണ്ടായിരുന്നു അക്രമം.യുവതിക്കെതിരെ അധികൃതർ പോലീസിൽ പരാതി നൽകി.
യാത്രക്കാരി ഒരു മോണിറ്റർ, കീബോർഡ്, പാസ്‌പോർട്ട്-സ്വിപ്പിംഗ് മെഷീൻ എന്നിവ നശിപ്പിച്ചുവെന്നും ഏകദേശം 49,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരാതി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കണമെന്നും കേടുപാടുകൾ വരുത്തിയ ഉപകരണങ്ങളുടെ ചിലവ് യാത്രക്കാരിയിൽ നിന്ന് ഈടാക്കണമെന്നും അധികൃതർ പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Comments