More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' നിന്റെ വളര്‍ച്ചയും, നേട്ടങ്ങളുമെല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു, സന്തോഷവും അഭിമാനവും തോന്നുന്നു' ; മമിത ബൈജുവിനെക്കുറിച്ച് മിയ

Authored by Web Desk | Last updated: 15 Aug 2026, 11:12 AM | 4 min read

Print
photo-www.instagram.com/meet_miya/
photo-www.instagram.com/meet_miya/
മലയാളത്തിലെ യുവനടിമാരില്‍ ഏറെ ആരാധകരുളള താരമാണ് മമിത ബൈജു. ഹണി ബീ 2 സെലിബ്രേഷന്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചുകൊണ്ട് സിനിമ ജീവിതം തുടങ്ങിയ മമിത, ചെറിയ റോളുകളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും പിന്നീട് പ്രധാന വേഷങ്ങളിലേക്ക് എത്തുകയും ചെയ്തയൊരാളാണ്.

മലയാളത്തിന് പുറമെ തമിഴിലും സജീവമാണ് താരം. സൂര്യ നായകനായെത്തിയ ' വിശ്വനാഥ് ആന്‍ഡ് സണ്‍സ്' ആണ് മമിതയുടേതായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം. മമിതയെക്കുറിച്ച് നടി മിയ പങ്കുവച്ച വാക്കുകളിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

'' പ്രിയപ്പെട്ട മമിത

മുന്നെയൊരിക്കൽ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, എനിക്ക് എന്നെത്തന്നെ കേൾക്കുന്നത് പോലെയാണ് തോന്നിയത്. നമ്മുടെ ആ സംസാരശൈലി (നമ്മുടെ സ്വന്തം പാലാ സ്ലാങ്) കാരണം! നമ്മൾ രണ്ടുപേരും ഒരുപോലെയാണ് സംസാരിക്കുന്നതെന്ന് നമ്മുടെ കൂടെ അഭിനയിച്ച ചിലരൊക്കെ പറഞ്ഞതായി നീ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്. 'പ്രണയവിലാസം' എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നമ്മൾ ഒരുമിച്ച് വളരെ നല്ല സമയം ചിലവഴിച്ചു. നീയും നിന്റെ അമ്മയും വളരെ സ്നേഹമുളളവരായിരുന്നു. ഒരേ നാട്ടുകാരായതുകൊണ്ടുതന്നെ നമുക്ക് സംസാരിക്കാൻ ഒത്തിരി കാര്യങ്ങളും ഉണ്ടായിരുന്നു.

ഈ വർഷങ്ങളിലത്രയും നിന്റെ വളർച്ചയും, നേട്ടങ്ങളും, വിജയങ്ങളും, അഭിമുഖങ്ങളും, സിനിമാലോകത്തെ വമ്പൻ താരങ്ങൾ നിന്നെ പ്രശംസിക്കുന്നതുമെല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. നമുക്ക് അറിയാവുന്ന ഒരാൾ കരിയറിൽ ഇത്രയധികം ഉയരങ്ങളിലെത്തുന്നത് കാണുന്നത് വളരെ സന്തോഷവും ആവേശവും നൽകുന്ന ഒന്നാണ്. തമിഴിലും മലയാളത്തിലും ഇനി നീ ചെയ്യാൻ പോകുന്ന മറ്റെല്ലാ ഭാഷകളിലെ സിനിമകൾക്കും നിന്റെ സ്വന്തം നാട്ടുകാരിയായ ഈ ചേച്ചിയുടെ എല്ലാവിധ ആശംസകളും. ഏറ്റവും മികച്ച അവസരങ്ങൾ തന്നെ നിന്നെ തേടിയെത്തട്ടെ. നിന്നെക്കുറിച്ച് ഓർക്കുമ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നുന്നു ഡിയർ മമിത '' , മിയ കുറിച്ചു. മമിതയ്ക്കൊപ്പമുളള ഒരു ചിത്രവും മിയ പങ്കുവച്ചിട്ടുണ്ട്.


Tags

  • miya
  • mamitha baiju

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

  ' ഇവള്‍ ഇത് എന്ത് ഭാവിച്ചാണ്'?  ; കരിയറിന്റെ തുടക്കത്തില്‍ വീട്ടിലുണ്ടായ സംസാരത്തെക്കുറിച്ച് മമിത ബൈജു

' ഇവള്‍ ഇത് എന്ത് ഭാവിച്ചാണ്'? ; കരിയറിന്റെ തുടക്കത്തില്‍ വീട്ടിലുണ്ടായ സംസാരത്തെക്കുറിച്ച് മമിത ബൈജു

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തൃഷയും; വിജയ്‌യുടെ മാതാപിതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ സീറ്റ്

തമിഴ്‌നാട് സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ തൃഷയും; വിജയ്‌യുടെ മാതാപിതാക്കള്‍ക്കൊപ്പം മുന്‍നിരയില്‍ സീറ്റ്

' ഡൗണാകുമ്പോള്‍ എല്ലാം ദുല്‍ഖറിന്റെ മെസേജ് വരും, കുറച്ച് നേരം സംസാരിക്കുമ്പോള്‍ ഞാന്‍ ഓക്കെയാകും' ; അനുപമ പരമേശ്വരന്‍

' ഡൗണാകുമ്പോള്‍ എല്ലാം ദുല്‍ഖറിന്റെ മെസേജ് വരും, കുറച്ച് നേരം സംസാരിക്കുമ്പോള്‍ ഞാന്‍ ഓക്കെയാകും' ; അനുപമ പരമേശ്വരന്‍

"അന്ന് 15 വയസ്സുള്ള പെൺകുട്ടി, ഇന്ന് 40 വർഷത്തെ സിനിമായാത്ര പൂര്‍ത്തിയാക്കിയിരിക്കുന്നു" : സന്തോഷം പങ്കുവച്ച് ഖുശ്ബു സുന്ദര്‍

"അന്ന് 15 വയസ്സുള്ള പെൺകുട്ടി, ഇന്ന് 40 വർഷത്തെ സിനിമായാത്ര പൂര്‍ത്തിയാക്കിയിരിക്കുന്നു" : സന്തോഷം പങ്കുവച്ച് ഖുശ്ബു സുന്ദര്‍

  ' സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് ഒന്നിച്ച് മുന്നേറാം'

' സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമുക്ക് ഒന്നിച്ച് മുന്നേറാം'

  ' ഇന്ന് ഞാന്‍ ഈ നിലയിലെത്താന്‍ കാരണം മമ്മൂട്ടിയാണ്, അദ്ദേഹത്തെ എന്റെ ഹൃദയത്തില്‍ നിന്നും മാറ്റാനാകില്ല' ; പി. ശ്രീകുമാര്‍

' ഇന്ന് ഞാന്‍ ഈ നിലയിലെത്താന്‍ കാരണം മമ്മൂട്ടിയാണ്, അദ്ദേഹത്തെ എന്റെ ഹൃദയത്തില്‍ നിന്നും മാറ്റാനാകില്ല' ; പി. ശ്രീകുമാര്‍

Comments