More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ; ഉത്സവബത്തയും 20,000 രൂപ അഡ്വാൻസും അനുവദിച്ചു

Authored by Web Desk | Last updated: 15 Aug 2026, 11:38 AM | 1 min read

Print
സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4500 രൂപ; ഉത്സവബത്തയും 20,000 രൂപ അഡ്വാൻസും അനുവദിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും സർക്കാർ അനുവദിച്ചു. 4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപയും സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്തയായി 1250 രൂപയും ലഭിക്കും. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്തുതുടങ്ങും.

ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ, ആയമാർ, വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1460 രൂപയും ബാലവാടി, അംഗൻവാടി ഹെൽപർമാർ, ആയമാർ, പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് ഇത് 1450 രൂപയായിരിക്കും. കൂടാതെ, പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, എൻഎംആർ, സിഎൽആർ, സീസണൽ വർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങൾക്ക് 6000 രൂപ വീതം ഓണം അഡ്വാൻസും അനുവദിച്ചിട്ടുണ്ട്.

എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും. ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിൽനിന്ന് തിരിച്ചടയ്ക്കേണ്ടതാണ്. ഇതിനുപുറമെയാണ് അർഹരായ ജീവനക്കാർക്കുള്ള ബോണസ് വ്യവസ്ഥകൾ സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിൽ പ്രാബല്യത്തിലുള്ള ശമ്പള സ്കെയിലുകളിൽ (11-ാം ശമ്പള പരിഷ്‌കരണം) 49,275 രൂപ വരെയുള്ള തുകയോ പത്താം ശമ്പള പരിഷ്‌കരണ സ്കെയിലുകളിൽ 44,462 രൂപ വരെയുള്ള തുകയോ 31-03-26-ൽ ആകെ ശമ്പളം ഉണ്ടായിരുന്ന സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും (മന്ത്രിമാരുടെയും സ്പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെയും പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെ) എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും 4,500 രൂപ ബോണസ് അനുവദിച്ചു. മുകളിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പള പരിധിയിൽ വരുന്ന അർഹരായ ജീവനക്കാർക്ക് ഒരുമാസത്തെ വേതനം അല്ലെങ്കിൽ 4,500 രൂപ ഇതിൽ ഏതാണോ കുറവ് ആ തുകയാണ് ബോണസ് ആയി അനുവദിക്കുക. പ്രത്യേക ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് വ്യത്യസ്‌ത നിരക്കിലുള്ള പ്രത്യേക ഉത്സവബത്തയ്ക്ക് അർഹതയുണ്ടായിരിക്കും.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

ഇങ്ങനെ സൗജന്യം തരല്ലേ എന്ന് ബെംഗളൂരു സ്വദേശിനി; സ്വിഗ്ഗി നൽകിയത് വിഷമുള്ള ഉമ്മത്തിൻ കായ!

പ്രകൃതിക്ഷോഭം: കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ

പ്രകൃതിക്ഷോഭം: കൃഷിനാശ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 5 വരെ

പല്ലി, പാറ്റ, പഴകിയ ആഹാരം; ബ്ലിങ്കിറ്റ്, സെപ്റ്റോ അടക്കമുള്ള സ്ഥാപനങ്ങൾക്ക് പിടിവീണു; 14 ലൈസൻസുകൾ സസ്പെൻഡു ചെയ്തു

പല്ലി, പാറ്റ, പഴകിയ ആഹാരം; ബ്ലിങ്കിറ്റ്, സെപ്റ്റോ അടക്കമുള്ള സ്ഥാപനങ്ങൾക്ക് പിടിവീണു; 14 ലൈസൻസുകൾ സസ്പെൻഡു ചെയ്തു

ഇറക്കത്തിന് പിന്നാലെ വീണ്ടും കുതിപ്പ്; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇറക്കത്തിന് പിന്നാലെ വീണ്ടും കുതിപ്പ്; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം, സൗജന്യ കോച്ചിംഗ്: പ്രധാനമന്ത്രി മോദിയുടെ 6 പ്രധാന പ്രഖ്യാപനങ്ങൾ

ഒരു കോടി യുവാക്കൾക്ക് എഐ പരിശീലനം, സൗജന്യ കോച്ചിംഗ്: പ്രധാനമന്ത്രി മോദിയുടെ 6 പ്രധാന പ്രഖ്യാപനങ്ങൾ

ലോ കോളജ് മൂല്യനിർണയത്തിലെ ക്രമക്കേട്; വിദ്യാർഥികളെ ബലംപ്രയോഗിച്ച് നീക്കിയതിനെതിരെ എസ്‌എഫ്‌ഐ

ലോ കോളജ് മൂല്യനിർണയത്തിലെ ക്രമക്കേട്; വിദ്യാർഥികളെ ബലംപ്രയോഗിച്ച് നീക്കിയതിനെതിരെ എസ്‌എഫ്‌ഐ

Comments