സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. പവന് 1,640 രൂപ ഉയർന്ന് 1,13,760 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. ഗ്രാമിന് 14,220 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ സ്വർണവിലയിൽ രണ്ട് തവണ ഉയർച്ചയും ഇടിവും രേഖപ്പെടുത്തിയിരുന്നു. രാവിലെ വില കുറഞ്ഞ് പവന് 1,12,120 രൂപയിലെത്തിയെങ്കിലും വൈകിട്ട് 1,13,240 രൂപയായി ഉയർന്നു. ഇന്ന് രാവിലെ മാത്രം പവന് 520 രൂപയുടെ വർധനയുണ്ടായി.
ജിഎസ്ടിയും പണിക്കൂലിയും ഉൾപ്പെടെ കണക്കാക്കുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഒന്നര ലക്ഷം രൂപ വരെ ചെലവാകുന്ന സാഹചര്യമാണുള്ളത്. ആഗോളതലത്തിലെ സംഘർഷങ്ങൾ, യുദ്ധസാഹചര്യങ്ങൾ, രാഷ്ട്രീയ പ്രതിസന്ധികൾ, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

Comments