ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ ബലംപ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാൻ എസ്എഫ്ഐ. തിങ്കളാഴ്ച മുതൽ പ്രതിഷേധം ശക്തമാക്കുമെന്ന് സംഘടന അറിയിച്ചു.
മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ കഴിഞ്ഞ ദിവസം വിദ്യാർഥി സംഘടനകൾ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയെന്നാരോപിച്ച് എസ്എഫ്ഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി.
പെൺകുട്ടികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അതേസമയം, വൈസ് ചാൻസലർ എബിവിപി പ്രവർത്തകരെ മാത്രം കണ്ടതിലും മറ്റ് വിദ്യാർഥി സംഘടനകൾ അതൃപ്തി രേഖപ്പെടുത്തി.
മൂല്യനിർണയത്തിലെ അപാകതകൾക്കും കേരള സർവകലാശാല ലോ കോളജുകളിലെ പുനർമൂല്യനിർണയത്തിൽ വരുത്തിയ മാറ്റങ്ങൾക്കുമെതിരെയാണ് സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർഥി പ്രതിഷേധങ്ങൾ നടക്കുന്നത്.

Comments