ന്യൂഡൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം. സംഭവത്തിൽ ന്യായീകരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി. വിഷയം വിവാദമാക്കേണ്ടതില്ലെന്നും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പാർലമെന്റിൽ ചർച്ച ചെയ്തതാണെന്നും കോൺഗ്രസിന്റെ നിലപാട് സഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയറാം രമേശ് പറഞ്ഞു. ആലാപനം ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോണിയ ഗാന്ധി കൈ കാണിച്ചത് കസേര കൊണ്ടുവരാനാണെന്നും അധ്യക്ഷൻ ഏറെ നേരമായി നിൽക്കുന്നതിനാൽ കസേര വേണമെന്നാണ് അവർ ആവശ്യപ്പെട്ടതെന്നും ജയറാം രമേശ് വിശദീകരിച്ചു.
അതേസമയം, വന്ദേമാതരം ആലപിക്കുന്നതിനിടെ സോണിയ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും നിർത്താൻ ആവശ്യപ്പെട്ടിട്ടും ആലാപനം തുടരുകയായിരുന്നു. സംഭവത്തിൽ രാഹുൽ ഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുന്‍ ഖാർഗെ എന്നിവർ പങ്കെടുത്ത എഐസിസി ആസ്ഥാനത്തെ ചടങ്ങിലാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്. വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾ മാത്രമാണ് ആലപിക്കേണ്ടതെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. കേന്ദ്ര സർക്കാർ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് ഉത്തരവിട്ടതിനെ കോൺഗ്രസ് നേരത്തെ എതിർത്തിരുന്നു.

Comments