തിരുവനന്തപുരം: ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ മാറ്റം വരുത്തി. ഇനി ഗർഭകാലത്ത് കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകി. പൊലീസ് ആസ്ഥാനത്തെ ഐജി ഹർഷിത അത്തല്ലൂരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ പൊലീസുകാർക്ക് നിലവിൽ പൊതുവായ യൂണിഫോം കോഡാണ് നിലവിലുള്ളത്. ഗർഭകാലത്ത് പാന്റും ഷർട്ടും ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് യൂണിഫോം പരിഷ്കരിച്ച് ഉത്തരവിറക്കിയത്.
പുതിയ ഉത്തരവ് പ്രകാരം ഗർഭകാലത്ത് ജോലിക്കെത്തുന്ന വനിതാ പൊലീസുകാർക്ക് കാക്കി സൽവാർ കമ്മീസും ഷാളും ധരിക്കാം. ഷൂസിന് പകരം സാൻഡൽ ധരിക്കാനും അനുമതിയുണ്ട്.

Comments