More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മലപ്പുറത്ത് എലിപ്പനി പടരുന്നു; 116 കേസുകൾ, ഈ മാസം രണ്ട് മരണം

Authored by Web Desk | Last updated: 15 Aug 2026, 3:51 PM | 1 min read

Print
മലപ്പുറത്ത് എലിപ്പനി പടരുന്നു; 116 കേസുകൾ, ഈ മാസം രണ്ട് മരണം
മലപ്പുറം: ജില്ലയിൽ എലിപ്പനി കേസുകൾ ആശങ്കാജനകമായി ഉയരുന്നു. ഇതുവരെ 116 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം രണ്ടുപേർ രോഗബാധയെ തുടർന്ന് മരിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എലിപ്പനി ലക്ഷണങ്ങളുമായി 40 പേർ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഓഗസ്റ്റ് ആറിന് എടവത്തിരുത്തി സ്വദേശിയായ 57കാരിയും ഓഗസ്റ്റ് ഒമ്പതിന് മഞ്ചേരി സ്വദേശിയായ 45കാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. വിവിധ പ്രദേശങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി.

എടവണ്ണ, മഞ്ചേരി, വെട്ടേക്കോട്, കാവനൂർ, തൃപ്പനച്ചി, ആനക്കയം, തൃക്കലങ്ങോട്, കൊണ്ടോട്ടി, ചോക്കാട്, ചുങ്കത്തറ, നിലമ്പൂർ, തിരുനാവായ, മാറാക്കര, മംഗലശ്ശേരി എന്നിവിടങ്ങളിലാണ് പ്രധാനമായും എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കാർഷിക മേഖലയിലും ശുചീകരണ ജോലികളിലും മറ്റ് പുറംജോലികളിലും ഏർപ്പെട്ടിരിക്കുന്നവർക്കാണ് രോഗബാധയ്ക്ക് കൂടുതൽ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം രോഗബാധയ്ക്ക് സാധ്യതയുള്ളവർക്ക് പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ നൽകുന്നുണ്ട്.

പനിക്കൊപ്പം ശക്തമായ ശരീരവേദനയോ കണ്ണിന് ചുവപ്പോ അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണമെന്ന് മലപ്പുറം ഡിഡിഎംഒ ഡോ. സുബിൻ പറഞ്ഞു. സ്വയം ചികിത്സ നടത്തരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

എലിപ്പനി കേസുകൾ വർധിക്കുന്നതിനൊപ്പം ജില്ലയിൽ സാധാരണ പനിബാധിതരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളുടെ ഒപി വിഭാഗങ്ങളിൽ പനി ബാധിച്ച് 16,634 പേരാണ് ചികിത്സ തേടിയത്. പ്രതിദിനം ശരാശരി 2,000ത്തിലധികം പേർ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം വിവിധ സർക്കാർ ആശുപത്രികളിലായി 2,961 പേർ ചികിത്സ തേടി.

ഇതോടെ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പകർച്ചവ്യാധികൾ തടയാൻ വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. പനിയോ എലിപ്പനിയുടെ മറ്റ് ലക്ഷണങ്ങളോ അനുഭവപ്പെടുന്നവർ വൈകാതെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

വന്ദേമാതരം വിവാദം: കോൺഗ്രസിനെ വേട്ടയാടുന്നത് പ്രത്യയശാസ്ത്ര ശൂന്യതയെന്ന് എ.എ. റഹീം

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ

photo; representative image

ഇന്തോനേഷ്യയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; മരണസംഖ്യ 20​ ആയി , കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തിരച്ചില്‍

photo- Representative

യാത്രക്കാര്‍ക്കിതാ ഓണം ഓഫര്‍; വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി, 16 ആയി ഉ‌യർത്തി

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്; രാജിവെക്കണമെന്ന് ആവശ്യം

ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്; രാജിവെക്കണമെന്ന് ആവശ്യം

photo ; facebook

കേരളമൊഴികെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണരൂപത്തിൽ ആലപിച്ചു

Comments