ഹനൂർ: കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഹനൂരിൽ വനത്തിനുള്ളിൽ നടന്ന ഏറ്റുമുട്ടലിൽ വേട്ടക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേർ കൊല്ലപ്പെട്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെപ്പിലാണ് മരണം സംഭവിച്ചത്. എന്നാൽ, വനംവകുപ്പിന്റെ വിശദീകരണം തള്ളിയ നാട്ടുകാർ കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് അടിച്ചുതകർത്തു. വകുപ്പിന്റെ പേര് എഴുതിയ ബോർഡും മറ്റും നശിപ്പിക്കപ്പെട്ടു.
മരണത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികളും മരിച്ചവരുടെ ബന്ധുക്കളുമടക്കം സ്ഥലത്ത് ജനങ്ങൾ തടിച്ചുകൂടുകയും മുൻകരുതൽ നടപടിയായി പൊലീസ് സായുധ സേനയെ വിന്യസിക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മൂന്ന് പ്ലറ്റൂൺ റിസർവ് പോലീസിനെ ഹനൂരിൽ വിന്യസിച്ചിട്ടുണ്ട്.
ഹനൂർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിലുള്ള ഷാഗ്യ പരിധിയിലെ ഹോളുമുരഡട്ടി വനത്തിൽ ആഗസ്റ്റ് 14-ന് രാത്രിയാണ് ഈ ഏറ്റുമുട്ടൽ നടന്നത്.രാത്രികാല പെട്രോളിംഗിലുണ്ടായിരുന്ന വനപാലകർ കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ ആറ് പേരുള്ള വേട്ടക്കാരുടെ സംഘം വനപാലകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. ഒരു വന്യമൃഗത്തെ വേട്ടയാടിയതായി സംശയിക്കുന്ന സംഘമാണിത്.
തുടർന്ന് വനപാലകർ നടത്തിയ തിരിച്ചടിയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ടുപേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. സംഭവത്തിൽ ഒരു വനപാലകനും പരിക്കേറ്റിട്ടുണ്ട്. ആന്റണിസ്വാമി, പീറ്റർ, കുമാർ എന്നിവരാണ് മരിച്ചവർ.

Comments