ന്യൂഡൽഹി: ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിനായി പ്രഥമ ഫിഫ ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറിയ അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ. രാജ്യത്തെ ഫുട്ബാൾ ക്ലബ്ബുകൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഒരു സൗഹൃദ മത്സരത്തിനായി 50 മുതൽ 70 കോടി രൂപ വരെ ചെലവഴിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം നടക്കുക. സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന ഫിഫ അന്താരാഷ്ട്ര വിൻഡോയ്ക്കിടെയാണ് പ്രഥമ ഫിഫ ആസിയാൻ കപ്പും നിശ്ചയിച്ചിരുന്നത്. മത്സരങ്ങളുടെ തീയതികൾ തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഫിഫ അംഗീകൃത ടൂർണമെന്റിൽ നിന്ന് ഇന്ത്യ പിന്മാറിയത്.
ബ്രസീൽ പ്രതിഫലം വാങ്ങാതെയാണ് സൗഹൃദ മത്സരത്തിന് എത്തുന്നതെങ്കിൽ എതിർപ്പില്ലെന്ന് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ബൂട്ടിയ വ്യക്തമാക്കി. എന്നാൽ ഐ.എസ്.എൽ ക്ലബ്ബുകൾ അടച്ചുപൂട്ടുകയും ഐ-ലീഗ് ക്ലബ്ബുകൾക്ക് എൻട്രി ഫീസ് പോലും അടയ്ക്കാൻ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹചര്യത്തിൽ ബ്രസീലിന് 50-70 കോടി രൂപ നൽകുന്നത് തീർത്തും തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

Comments