
നടന്‍ ഷേര്‍ഷ ഷെരീഫ് വിവാഹിതനായി. നിത്യ സോളമനാണ് വധു. രജിസ്റ്റര്‍ഓഫീസില്‍ വെച്ചായിരുന്നുന്നു ഇരുവരുടെയുഗ വിവാഹം. ‘വ്യത്യസ്തവഴികള്‍, പ്രാര്‍ഥനകള്‍ ഒടുവില്‍ ഒന്നായി, സര്‍ക്കാരിന് നന്ദി ’എന്ന അടിക്കുറിപ്പോടെയാണ് ഷേര്‍ഷ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഒപ്പം വിവാഹ വീഡിയോയും താരം പങ്കുവെച്ചിരുന്നു.‘ഈ സ്വാതന്ത്ര്യദിനത്തില്‍, ഒരു പോരാളി ഒഫീഷ്യലായി എന്റെ കൂടെ കൂടി, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി’ എന്നാണ് വീഡിയോയ്‌ക്കൊപ്പം ഷേര്‍ഷ കുറിച്ചത്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഷേര്‍ഷയ്ക്കും ഭാര്യയ്ക്കും ആശംസകളുമായെത്തിയിട്ടുണ്ട്. ബേസില്‍ ജോസഫ്, നിഖില വിമല്‍, ഗൗതമി നായര്‍, അരുണ്‍ കുര്യന്‍, അക്ഷയ് രാധാകൃഷ്ണന്‍ തുടങ്ങി നിരവധിപേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചു.
അതിരടി, മിസ്റ്റര്‍ റാവുത്തര്‍, ബാഡ്‌ബോയ്‌സ്, നിഴല്‍, മൂണ്‍വോക്ക്, മധുവിധു, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നടന്‍ ഷേര്‍ഷ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.







Comments