
രാജ്യം 80 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ആശംസകളുമായി ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. തന്റെ ഔദ്യോഗിക ബ്ലോഗിലൂടെയും ഇന്‍സ്റ്റഗ്രാം പേജിലൂടെയുമാണ് താരം സ്വാതന്ത്രിദാനാശംസകള്‍ നേര്‍ന്നത്.
‘സ്വാതന്ത്ര്യത്തിന്റെ സുദിനം, ആശംസകളുടെ നല്ല ദിവസം, വന്ദേമാതരം’ എന്നാണ് ദേശീയ പതാക ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചത്.
‘സ്വാതന്ത്ര്യത്തിന്റെ സുദിനം, ആശംസകളുടെ നല്ല ദിവസം, വന്ദേമാതരം’ എന്നാണ് ദേശീയ പതാക ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടുകൊണ്ട് അമിതാഭ് ബച്ചന്‍ കുറിച്ചത്.
മുംബൈയിലെ വസതിയായ ജല്‍സയില്‍ നിന്നുള്ള ബ്ലോഗില്‍ 'DAY 6745' എന്ന തലക്കെട്ടിലാണ് അമിതാഭ് ബച്ചന്‍ കുറിപ്പ് പങ്കുവച്ചത്.
സ്വാതന്ത്ര്യത്തിന്റെ ദിനം, ആശംസകളുടെ ഈ ശുഭദിനം. വന്ദേ മാതരം!'' എന്നായിരുന്നു ബിഗ് ബിയുടെ കുറിപ്പ്. സ്വാതന്ത്ര്യദിനത്തില്‍ തന്നെയാണ് ഈ കുറിപ്പ് എഴുതുന്നതെന്നും അതുകൊണ്ടുതന്നെ ഈ ദിവസത്തിന്റെ പ്രാധാന്യം പ്രത്യേകം പരാമര്‍ശിക്കുകയാണെന്നും താരം വ്യക്തമാക്കി.
വിദേശ ശക്തികളില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഈ ദിനം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്നാണെന്നും 80-ാം സ്വാതന്ത്ര്യവര്‍ഷമാണ് രാജ്യം ആഘോഷിക്കുന്നതെന്നും ബച്ചന്‍ കുറിപ്പില്‍ ഓര്‍മിപ്പിച്ചു. രാജ്യത്തോടുള്ള സ്‌നേഹവും അഭിമാനവും പ്രകടിപ്പിച്ചുകൊണ്ടുള്ള ബച്ചന്റെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.







Comments