തിരുവനന്തപുരം: ഇടതുപക്ഷം എതിർത്തതുകൊണ്ടാണ് കോൺഗ്രസ് ദേശീയതലത്തിൽ വന്ദേമാതരം പാടാത്തതെന്ന ഡി.വൈ.എഫ്.ഐ നേതാവ് എ.എ. റഹീമിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി മന്ത്രി കെ. മുരളീധരൻ രംഗത്ത്. റഹീം ഇമ്മാതിരി തള്ള് തള്ളരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയതുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വമാണ് ഔദ്യോഗിക നിലപാട് വ്യക്തമാക്കേണ്ടതെന്നും, രാജ്യത്ത് ദേശീയഗാനം മാത്രമാണ് നിയമപരമായി നിർബന്ധമുള്ളതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
മലപ്പുറത്ത് യു.ഡി.എഫ് മുഴുവൻ സീറ്റുകളിലും വിജയിച്ചുകയറിയതിന്റെ വിജയത്തിൽ വി.ഡി. സതീശന്റെ പങ്ക് പരാമർശിക്കാതെ മറ്റ് എം.എൽ.എമാർ പ്രസംഗിച്ച സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഴുവൻ നേട്ടവും മുന്നേ തന്നെ മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും, പൊന്നാനി എം.എൽ.എ തന്നെ അത് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, കെ.പി.സി.സി അധ്യക്ഷനെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു. 'ഒരാൾക്ക് ഒറ്റ പദവി' എന്ന നയം പാർട്ടി കർശനമായി നടപ്പിലാക്കണമെന്നും, അത് തീരുമാനിക്കേണ്ടത് എ.ഐ.സി.സി ആണെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ പ്രവർത്തനത്തിന്റെ കാര്യക്ഷമതയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments