കോഴിക്കോട്: കെ. ജയന്ത് എംഎൽഎയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി പി. എ. മുഹമ്മദ് റിയാസ് എംഎൽഎ. താൻ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നില്ലെന്നും അതിനാൽ ഫണ്ട് അനുവദിക്കേണ്ടത് തന്റെ ഉത്തരവാദിത്വമല്ലെന്നും റിയാസ് പറഞ്ഞു. മെഡിക്കൽ കോളേജിന് ഫണ്ട് നൽകേണ്ടത് എംഎൽഎമാരല്ല, ആരോഗ്യ വകുപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെഡിക്കൽ കോളേജിൽ പ്രതിസന്ധിയുണ്ടായിരുന്നില്ല. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ വലിയ ദുരിതത്തിലാണെന്നും ഇതിന്റെ ഏറ്റവും വലിയ ആഘാതം സാധാരണക്കാർക്കാണെന്നും റിയാസ് ആരോപിച്ചു.
കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വലിയ വികസന പ്രവർത്തനങ്ങൾ നടന്നു. എന്നാൽ നിലവിൽ ആ നേട്ടങ്ങളെല്ലാം തകർക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഗുരുതര രോഗങ്ങൾക്ക് പോലും ചികിത്സാ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നേരത്തെ സൗജന്യമായി ലഭിച്ചിരുന്ന മരുന്നുകൾ ലഭ്യമല്ല. പാവപ്പെട്ട രോഗികൾ പലിശയ്ക്ക് പണമെടുത്ത് മരുന്ന് വാങ്ങേണ്ട അവസ്ഥയാണെന്നും റിയാസ് പറഞ്ഞു. സൗജന്യമായി നൽകിയിരുന്ന ചില പരിശോധനകൾക്കും ഇപ്പോൾ പണം ഈടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലയിലെ എംഎൽഎ എന്ന നിലയിൽ ഇത്തരം നിർണായക വിഷയങ്ങളിൽ തന്നോട് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. ആശുപത്രി കുത്തകകളെ സഹായിക്കാനാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.മെഡിക്കൽ കോളേജിനെ തകർക്കാനുള്ള യുഡിഎഫ് ശ്രമത്തിന്റെ ഭാഗമാണ് നടപടികളെന്നും പ്രധാന തസ്തികകൾ നീക്കം ചെയ്യുന്നത് വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും റിയാസ് ആരോപിച്ചു. ഇതിന് പിന്നിൽ വർഗീയ ശക്തികളുടെ അജണ്ടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments