തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് മെത്തയും മറ്റ് ഫർണിച്ചറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പിടിത്തം. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ സൂക്ഷിക്കുന്ന കെട്ടിടത്തിലാണ് ശക്തമായ തീപ്പിടിത്തമുണ്ടായത്. ഗോഡൗണിൽ നിന്ന് കനത്ത പുക ഉയരുന്നത് കണ്ട് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
തീ പൂർണ്ണമായും അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീ പടർന്നതെന്ന് വ്യക്തമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തി സമീപത്തെ കടകളിൽ നിന്നുള്ള സാധനങ്ങൾ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്.

Comments